സിറാജ് പ്രാര്‍ഥനാപ്പൂക്കളുമായി പിതാവിനരികില്‍; താരം ആദ്യം പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്
ഹൈദരാബാദ്: ചരിത്രവിജയം നേടിയ ആസ്‌ത്രേലിയന്‍ പര്യടനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് സിറാജ് ആദ്യം പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്. മകന്‍ രാജ്യത്തിനു വേ@ണ്ടി കളിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹം നേരിട്ടു കാണാനാവാതെയാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് യാത്രയായത്. എങ്കിലും പിതാവിന്റെ സ്വപ്നത്തിന് നിറംപകര്‍ന്ന് രാജ്യത്തിന്റെ അഭിമാനമായാണ് സിറാജ് നാട്ടില്‍ തിരിച്ചെത്തിയത്.
ഷംസാബാദില്‍ വിമാനമിറങ്ങിയ സിറാജ് നേരെ യാത്രതിരിച്ചത് ഖൈര്‍താബാദിലെ ഖബര്‍സ്ഥാനില്‍ അന്തിയുറങ്ങുന്ന പിതാവിനെ കാണാനായിരുന്നു. കബറിടത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച് അല്‍പ്പസമയം ചെലവിട്ട ശേഷം താരം വീട്ടിലേക്കു പോയി. 63 ദിവസങ്ങള്‍ക്കു ശേഷമാണ് സിറാജ് ജന്മനാട്ടില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ വീട് വിട്ട ശേഷം ഇപ്പോഴാണ് താരം തിരികെയെത്തിയത്.
സിറാജിന് നികത്താകാത്ത നഷ്ടമാണ് പിതാവിന്റെ വിയോഗം. തുടക്കം മുതല്‍ താങ്ങും തണലുമായി നിന്നത് പിതാവായിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം പിന്തുണച്ചായളെയാണ് എനിക്കു നഷ്ടമായത്. ക്രിക്കറ്റ് കരിയറിലുടനീളം എന്നെ ഏറ്റവുമധികം പിന്തുണച്ചത് പിതാവായിരുന്നു. എന്നെ സംബന്ധിച്ച് വലിയ നഷ്ടമാണിത്. അദ്ദേഹം ഇപ്പോള്‍ ഈ ലോകത്തില്ലെങ്കിലും എല്ലായ്‌പ്പോഴും തനിക്കൊപ്പമുണ്ട@ാകുമെന്ന് സിറാജ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 20നായിരുന്നു കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായിരുന്ന സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) മരിച്ചത്. ഈ സമയത്ത് ഓസീസ് ടീമിനൊപ്പം ആസ്‌ത്രേലിയയില്‍ ബയോ ബബ്ലിനകത്തായിരുന്നതിനാല്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താരത്തിനു സാധിച്ചിരുന്നില്ല.
പഠനത്തില്‍ ശ്രദ്ധ നല്‍കാതെ ക്രിക്കറ്റിനു വേ@ണ്ടി സമയം പാഴാക്കിയപ്പോള്‍ കുട്ടിക്കാലത്ത് താനും മാതാവും സിറാജിനെ ഒരുപാട് ശകാരിച്ചിരുന്നതായി സഹോദരന്‍ മുഹമ്മദ് ഇസ്മായില്‍ വ്യക്തമാക്കി. എന്നാല്‍ പിതാവ് അവനെ ഒരിക്കലും വഴക്കുപറഞ്ഞിരുന്നില്ല. കളി തുടരാന്‍ അവനെ പ്രചോദിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. നീ വിഷമിക്കേ@െണ്ടന്നും ക്രിക്കറ്റ് കളിക്കാന്‍ തന്നെക്കൊ@ണ്ടാവുന്ന സഹായമെല്ലാം ചെയ്യുമെന്നും പിതാവ് സിറാജിനോടു പറയുമായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."