കള്ളുഷാപ്പിനെതിരേ സര്‍വകക്ഷി ചേരാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം
നിലമ്പൂര്‍: നഗരസഭാ പരിധിയിലെ മുതുകാട്, കോടതിപ്പടി എന്നിവിടങ്ങളില്‍ പുതിയ കള്ളുഷാപ്പുകള്‍ തുറക്കുന്നതിനെതിരേ സര്‍വകക്ഷി യോഗം ചേരാന്‍ നഗരസഭാ ബോര്‍ഡ് യോഗം തീരുമാനിച്ചു.
മുതുകാട് കള്ള് ഷാപ്പിനെതിരേ നടന്ന സമരങ്ങള്‍ ഫലം കാണാതിരിക്കുകയും കോടതിപ്പടിയില് തുറക്കാനിരിക്കുന്ന കള്ളുഷാപ്പിനെതിരേ പ്രദേശവാസികള്‍ പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണു സര്‍വകക്ഷിയോഗം ചേരാനുള്ള തീരുമാനം.
മത്സ്യമാര്‍ക്കറ്റില്‍ ആരംഭിക്കാനിരിക്കുന്ന എ ഗ്രേഡ് പച്ചക്കറി വിപണിയുടെ ഉദ്ഘാടനം ഉദ്യോഗസ്ഥരുടെ നിലപാടു മൂലം അനന്തമായി നീണ്ടുപോകുന്നതിനെ മണലൊടി ഡിവിഷന് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന് യോഗത്തില്‍ വിമര്‍ശിച്ചു.
കഴിഞ്ഞ 17നും 21നും ഉദ്ഘാടനത്തിന് എംഎല്‍എ സമ്മതമറിയിച്ചിരുന്നു. ഇപ്പോള്‍ 24ന് ഉദ്ഘാടനം നടത്താനാണു തീരുമാനം. കൗണ്‍സില്‍ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."