ഉലമ-ഉമറ സംഗമം നടത്തി
പെരിന്തല്‍മണ്ണ: സമൂഹത്തെ ഗ്രസിക്കുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരേ മഹല്ല് കമ്മിറ്റികള്‍ കേന്ദ്രീകരിച്ചു ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നു മുനിസിപ്പല്‍ എസ്.എം.എഫ്, എസ്.വൈ.എസ് ഉലമ-ഉമറ സംഗമം അഭിപ്രായപ്പെട്ടു. ബാറുകള്‍ തുറക്കാനുള്ള കേരള ടൂറിസം മന്ത്രിയുടെ നീക്കം പ്രതിഷേധാര്‍ഹമാണ്.
സയ്യിദ് പി.കെ.മുഹമ്മദ് കോയതങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് നാലകത്ത് അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്തു. എ.കെ.ആലിപ്പറമ്പ്, എം.ടി.അബൂബക്കര്‍ ദാരിമി, സിദ്ദീഖ്‌ഫൈസി ഏലംകുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എം.ടി.മൊയ്തീന്‍കുട്ടി ദാരിമി, ശമീര്‍ഫൈസി ഒടമല, കെ.സെയ്തുട്ടി ഹാജി, സി.എം.അബ്ദുള്ള ഹാജി, സല്‍മാന്‍ഫൈസി തിരൂര്‍ക്കാട്, പച്ചീരി ഫാറൂഖ്, എ.ടി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, കെ.എം.റിയാസ്‌ഫൈസി, പി.ടി.അസീസ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."