ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി: വി.ഡി സതീശന്
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളത്തില്‍ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരുണ്ട്. ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ നിയമവഴികള്‍ തേടുമെന്നും വി.ഡി.സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി. അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കി അഴിമതിക്കു വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായിട്ടാകും പിണറായി വിജയന് ഇനി അറിയപ്പെടുക. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ പഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാനുള്ള ഫയല്‍ രാജ് ഭവനില്‍നിന്ന് സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ച ഘട്ടത്തില്‍ ഇതൊരു കൊടുക്കല്‍ വാങ്ങലാണെന്ന് കരുതേണ്ടിയിരിക്കുന്നു. നിയമസഭാ സമ്മേളനം വൈകിപ്പിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സഭയോടുള്ള അവഹേളനമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."