യുക്രെയ്‌നെ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും; റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: യുക്രെയ്‌നെതിരായ റഷ്യന്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്‌നെ റഷ്യ ആക്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചക്കിടെയാണ് ജോ ബൈഡന്‍ നിലപാട് അറിയിച്ചത്.
യുക്രെയ്‌നെ ആക്രമിച്ചാല്‍ റഷ്യ വലിയ വില നല്‍കേണ്ടിവരും. റഷ്യന്‍ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, യുക്രെയ്‌നെ ഉള്‍പ്പെടുത്തി നാറ്റോ വികസിപ്പിക്കരുത് എന്നതടക്കം മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ യു.എസ് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ചൂണ്ടിക്കാട്ടി.
ഏതുനിമിഷവും റഷ്യന്‍ അധിനിവേശമുണ്ടാകുമെന്നും മുന്‍കരുതലെന്നോണം 48 മണിക്കൂറിനകം യുക്രെയ്‌നിലെ യു.എസ് എംബസി ഒഴിപ്പിക്കണമെന്നും പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ദക്ഷിണ, ഉത്തര, കിഴക്കന്‍ അതിര്‍ത്തികളില്‍ പുതുതായി സൈനിക വിന്യാസം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറുപടിയായി നാറ്റോ അതിര്‍ത്തി രാജ്യങ്ങളില്‍ സൈനികരെ വന്‍തോതില്‍ എത്തിച്ചിട്ടുണ്ട്.
പോളണ്ടില്‍ മാത്രം അമേരിക്ക 3,000 പേരെയാണ് അടുത്ത ദിവസം വിന്യസിക്കുക. വിവിധ രാജ്യങ്ങളിലായി നേരത്തെ നിലയുറപ്പിച്ച 8500 യു.എസ് സൈനികര്‍ക്ക് പുറമെയാണിത്. റുമേനിയയില്‍ 1,000 സൈനികരെയും യു.എസ് എത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."