HOME
DETAILS

ഹിജാബ് വിലക്ക്: വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം, നിയമ നടപടി സ്വീകരിക്കും- സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

  
backup
February 13, 2022 | 5:07 AM

hijab-samasta-statement-latest-news-today

കോഴിക്കോട് :കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ചില കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് വിലക്കികൊണ്ടുള്ള അധികൃതരുടെ നടപടി ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച വ്യക്തി സ്വാതന്ത്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ഹിജാബ് വിലക്ക് നീക്കാന്‍ അധികൃതര്‍ എത്രയും വേഗം തയ്യാറാവണമെന്നും കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.

ഹിജാബ് വിലക്കിനെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് അവരവരുടെ മതം അനുശാസിക്കുന്ന വിധം വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. അത് ഹനിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബിനെതിരെ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ അവജ്ഞയോടെ ജനം പുച്ഛിച്ചു തള്ളുമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച മുതല്‍ മദ്‌റസകളിലെ മുഴുവന്‍ ക്ലാസ്സുകളും ഓഫ് ലൈന്‍ ആയി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. തമിഴ്‌നാട്ടിലെ പറങ്കിപ്പേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ :കലിമ :ത്വയ്യിബ അറബിക് കോളജിന്റെ ഉദ്ഘാടനം മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനിച്ചു.

പ്രസിഡന്റ് പി.കെ.മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ഷിഹാബ് തങ്ങള്‍ പാണക്കാട്, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ. ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമ്മര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദര്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് പ്രസംഗിച്ചു. ജന. സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എസും 

National
  •  13 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പിയിൽ വീണ്ടും ക്രിസ്തുമത വിശ്വാസികൾ അറസ്റ്റിൽ; യേശുവിന്റെ ചിത്രങ്ങളും ബൈബിളുകളും പൊലിസ് പിടിച്ചെടുത്തു

National
  •  13 days ago
No Image

വൈവിധ്യമാര്‍ന്ന പരിപാടികള്‍: ഗള്‍ഫ് സുപ്രഭാതം - സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളന പരിപാടികള്‍ നാളെ ദുബൈയില്‍

uae
  •  13 days ago
No Image

വിദ്യാഭ്യാസ മേഖലയിലെ ഖലീഫ അവാര്‍ഡിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

uae
  •  13 days ago
No Image

നവംബര്‍ 1 കേരളപ്പിറവി; അതിദരിദ്ര്യരില്ലാത്ത കേരളം; പ്രഖ്യാപനം ഇന്ന്

Kerala
  •  13 days ago
No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  14 days ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  14 days ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  14 days ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  14 days ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  14 days ago