HOME
DETAILS

കെ.എസ്.ഇ.ബിയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിവച്ച് സാധാരണക്കാരന്റെ തലയിലിടാന്‍ നോക്കണ്ട: കെ സുധാകരന്‍

  
backup
February 16 2022 | 16:02 PM

kerala-govt-kseb-k-sudhakaran-kpcc6546546545645444

തിരുവനന്തപുരം: കെ.എസ്.ഇ.ബി ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടത്തിലേക്ക് കെഎസ്ഇബിയെ തള്ളിയിട്ടിട്ട് വൈദ്യുതി നിരക്ക് വര്‍ദ്ധനവ് രൂപത്തില്‍ സാധാരണക്കാരന്റെ തലയില്‍ ബാധ്യത കെട്ടിവെയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം കോണ്‍ഗ്രസ് അനുവദിക്കില്ല. മുഖ്യമന്ത്രി അറിയാതെ ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറില്ലെന്നും ഇതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

വൈദ്യുതി വകുപ്പില്‍ നിന്നും ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. കെഎസ്ഇബി ചെയര്‍മാന്റെ വാക്കുകളില്‍ തന്നെ വ്യക്തമായ സി.പി.എം ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത 15000 കോടി രൂപ നഷ്ടത്തിലേയ്ക്ക് ബോര്‍ഡിനെ തള്ളിയിട്ടിരിക്കുന്നു. ഈ വര്‍ഷത്തെ നഷ്ടം മാത്രം 2500 കോടി കടക്കുമെന്ന് അറിയുന്നു.
ബോര്‍ഡ് ആസ്ഥാനത്ത് നിന്നും വിവരങ്ങള്‍ ചോര്‍ത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തെ ഇതുവരെ പിടിച്ചിട്ടില്ല. വാണിജ്യ രഹസ്യങ്ങള്‍ വരെ ഇഷ്ടക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് വലിയ അഴിമതി നടത്തിയിരിക്കുന്നു. ബോര്‍ഡിന് നഷ്ടം വരുന്ന സൗര പദ്ധതിയിലടക്കം വലിയ തോതില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
ഹൈഡല്‍ ടൂറിസത്തിന്റെ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമി സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റികള്‍ക്ക് ക്രമവിരുദ്ധമായി കൈമാറിയിരിക്കുന്നു. സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ ശമ്പള പരിഷ്‌ക്കരണം നടത്തി 1200 കോടി രൂപ അധിക ബാധ്യതയുണ്ടാക്കിയിരിക്കുന്നു. ഈ ക്രമക്കേടുകള്‍ ഒക്കെ പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്ന് വ്യക്തമാണ്.
വൈദ്യുതി ഭവന്റെ സംരക്ഷണം വ്യവസായ സുരക്ഷാ സേനയെ ഏല്‍പിക്കുന്നത് പോലും സി പി എം ഭയക്കുന്നു. പിണറായി വിജയന്റെ ഓഫീസില്‍ വിവാദ വനിത വിഹരിച്ചത് പോലെ കെ.എസ്.ഇ.ബി
ആസ്ഥാനവും കുത്തഴിഞ്ഞ് കിടക്കട്ടെ എന്നാണ് സി പി എം പറയുന്നത്.
ചട്ടവിരുദ്ധമായ ഫയലുകള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒപ്പിടീച്ച് ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയാണ് കെ.എസ്.ഇ.ബിയ്ക്ക് സി.പി.എം ഭരണകൂടം സമ്മാനിച്ചിരിക്കുന്നത്. ഈ സാമ്പത്തിക നഷ്ടം മറികടക്കാന്‍ സാധാരണക്കാരന്റെ വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ പോകുന്നു. സി പി എമ്മിന് ഭരിക്കാന്‍ അറിയാത്തതിന് ഈ നാട്ടിലെ പാവപ്പെട്ടവര്‍ എന്തു പിഴച്ചു?
വൈദ്യുതി മന്ത്രിയായിരിക്കേ കോടികള്‍ കട്ടെടുത്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കെ എസ് ഇ ബി യില്‍ കോടികളുടെ അഴിമതി നടക്കുമെന്നതില്‍ പൊതുജനത്തിന് സംശയം കാണില്ല. എന്നാല്‍ ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലേയ്ക്ക് കെ.എസ്.ഇ.ബി യെ തള്ളിയിട്ടിട്ട് ആ ബാധ്യത , വൈദ്യുതി നിരക്ക് വര്‍ദ്ധനവ് രൂപത്തില്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം കോണ്‍ഗ്രസ് അനുവദിക്കില്ല.
ജനപക്ഷത്ത്, ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം നിലയുറപ്പിച്ചിട്ടുണ്ട്. കെ.എസ് ഇ ബിയില്‍ നടന്ന അഴിമതികളില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണം. കെഎസ്ഇബിയില്‍ കോടികളുടെ ക്രമക്കേട് നടത്തി, ബാദ്ധ്യത തീര്‍ക്കാന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം നയിക്കാന്‍ ഇന്നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ പൗരന്‍മാരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago