ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി
കോഴിക്കോട്: സംരക്ഷിത അധ്യാപകരുടെ തടഞ്ഞ ശമ്പളം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പുനര്‍വിന്യാസം തടസമാവരുതെന്നും കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ആവശ്യപ്പെട്ടു.
ശമ്പള നിഷേധത്തിനും വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വല്‍ക്കരണത്തിനുമെതിരേയും കെ.എസ്.ടി.യു കോഴിക്കോട്ട് നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു. വര്‍ഷങ്ങളായി വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നവരും നിയമനാഗീകാരവും ശമ്പളവും ലഭിച്ച് ജോലി സംരക്ഷണം ഉള്ളവരുമായ മൂവായിരത്തിലധികം അധ്യാപകരുടെ ശമ്പളമാണ് തസ്തിക നഷ്ടപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചത്. ഇത് ന്യായീകരിക്കാനാവില്ല. മാത്രമല്ല ഈ വര്‍ഷം തസ്തിക നിര്‍ണയം വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി ഗഫൂര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ വി.കെ മൂസ, സെക്രട്ടറി പി.കെ അസീസ്, കെ.എം.എ നാസര്‍, സലാം കല്ലായി, പി.ടി ഇസ്മായില്‍, കെ.എ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."