HOME
DETAILS
MAL
ഖാദി സാരികളുടെ ശേഖരവുമായി ഓണം മേള
backup
August 18 2016 | 21:08 PM
കൊല്ലം: ഖാദിസാരികളുടെ കമനീയ ശേഖരവുമായി ഓണം-ബക്രീദ് മേള ശ്രദ്ധേയമാവുന്നു. പ്രിന്റഡ് സില്‍ക്സ്, ജൂട്ട് സില്‍ക്സ്, കാന്തവര്‍ക്ക് സാരി, പ്ലയിന് ആന്‍ഡ് ബോര്‍ഡര്‍, സ്പണ്‍ സില്‍ക്സ്, റീല്‍ഡ് സില്‍ക്സ്, വെഡ്ഡിങ് സാരി തുടങ്ങിയ ഖാദി സാരികള്‍ 30 ശതമാനം റിബേറ്റില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഓണം മേളയില്‍ ഒരുക്കിയിരിക്കുന്നത്. 1870 രൂപ മുതല്‍ 11,000 രൂപയുടെ സാരിവരെ മേളയില്‍ ഉണ്ട്.
കൂടാതെ പുരുഷന്മാര്ക്ക് ഖാദി സില്‍ക് ഷര്‍ട്ടുകളും മേളയുടെ പ്രത്യേകതയാണ്. 1100 രൂപ മുതല്‍ 1925 രൂപ വരെയാണ് ഷര്‍ട്ടുകളുടെ വില. സിങ്കിള്‍ മുണ്ടിന് 230 രൂപ മുതല്‍ 430 രൂപ വരെയാണ് വില. ഡബിള്‍ മുണ്ടിന് 605 രൂപ മുതല്‍ 850 രൂപവരെ വിലയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."