HOME
DETAILS

ദാവൂദുമായി ബന്ധമാരോപിച്ച് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു

  
backup
February 23 2022 | 21:02 PM

%e0%b4%a6%e0%b4%be%e0%b4%b5%e0%b5%82%e0%b4%a6%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d


മുംബൈ
മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മുംബൈ ദാവൂദ് ഇബ്‌റാഹിം ഉൾപ്പെട്ട അധോലോകവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. നവാബ് മാലിക്കിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തന്നെ നിർബന്ധിച്ച് ഇവിടെ കൊണ്ടുവരികയായിരുന്നുവെന്ന് നവാബ് മാലിക്ക് പറഞ്ഞു. തങ്ങൾ പൊരുതി വിജയം നേടുമെന്നും തകർക്കാനാകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാവരെയും തുറന്നുകാട്ടുമെന്നും വൈദ്യ പരിശോധനയ്ക്കായി സർക്കാർ നിയന്ത്രണത്തിലുള്ള ജെ.ജെ ആശുപത്രിയിൽ എത്തിച്ചപ്പോൾ നവാബ് മാലിക് കൂട്ടിച്ചേർത്തു.
ദാവൂദ് ഇബ്‌റാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ നവാബ് മാലിക്കിന് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും ഇ.ഡി പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. നവംബറിൽ മുൻ മന്ത്രി അനിൽ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തന്റെ വസതിയിൽ പാർട്ടിയുടെ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ 15ന് ദാവൂദിന്റെ സഹാദരി ഹസീന പരേക്കർ, സഹോദരൻ ഇഖ്ബാൽ കാസ്‌കർ, ഛോട്ടാ ഷക്കീലിന്റെ ബന്ധു സാലിം ഖുറേഷി എന്ന സലീം ഫ്രൂട്ട് തുടങ്ങിയവരുടേതടക്കം 10 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണം: സിബിസിഐ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടെന്ന് ഫാ. റോബിൻസൺ റോഡ്രിഗസ്

National
  •  a month ago
No Image

വോട്ടർ പട്ടികയിൽ പിടിമുറുക്കി രാഹുൽ ഗാന്ധി; കർണാടക തെര.കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്, രാഹുലും ഖാർഗെയും പങ്കെടുക്കും | Rahul Gandhi

National
  •  a month ago
No Image

തിരുപ്പൂരിൽ എസ്.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലിസ് വെടിവച്ച് കൊന്നു | Tamilnadu Police Enounter

National
  •  a month ago
No Image

കേന്ദ്ര സർക്കാർ ഇസ്‌റാഈലിൽ നിന്ന് വാങ്ങിയത് 25,350 കോടിയുടെ ആയുധങ്ങൾ

National
  •  a month ago
No Image

ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; ആകെ അപേക്ഷകർ 25,437: നറുക്കെടുപ്പ് 12ന് | Hajj 2026

Kerala
  •  a month ago
No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  a month ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  a month ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  a month ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  a month ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  a month ago