HOME
DETAILS

'യുദ്ധമുനയില്‍ യൂറോപ്പ്'; റഷ്യന്‍ സൈന്യം 15 കിലോമീറ്റര്‍ അകലെ, സര്‍വ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് ഉക്രൈന്‍

  
backup
February 24, 2022 | 2:47 AM

world-ukraine-warns-of-major-war-in-europe

കിയവ്: യുദ്ധമുനയില്‍ യൂറോപ്പ്. യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോദ്മിര്‍ സെലന്‍സ്‌കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ സൈന്യം ഉക്രൈയിന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയാണ് യുദ്ധകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവില്‍ ഉക്രൈയിന്‍ അതിര്‍ത്തിക്ക് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

രണ്ട് ലക്ഷത്തോളം വരുന്ന റിസര്‍വ് സൈനികര്‍ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്നും സെലന്‍സ്‌കി നിര്‍ദേശം നല്‍കി. യുദ്ധസാധ്യത കണക്കിലെടുത്ത് 18-60 പ്രായക്കാരോട് സൈന്യത്തില്‍ ചേരാനും ഉക്രൈയിന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്‌ലോദ്മിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.

അതേസമയം, കിഴക്കന്‍ ഉക്രൈയിനിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ ചില വ്യോമപാതകള്‍ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയിന്‍ അധികൃതരുടെ നടപടി.

അതിനിടെ, യുക്രെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നു. പാര്‍ലമെന്റ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഉക്രൈനില്‍ ഏത് നിമിഷവും യുദ്ധം ഉണ്ടാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ നടപടിയില്‍ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തില്‍ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഉക്രൈയിന് എല്ലാവിധ ആയുധങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ യു.എന്‍ സുരക്ഷാകൗണ്‍സില്‍ ഇന്ന് വീണ്ടും യോഗം ചേരും.

റഷ്യയിലുള്ള മുഴുവന്‍ യുക്രെയ്ന്‍കാരോടും അടിയന്തരമായി സ്വരാജ്യത്തേക്കു മടങ്ങാന്‍ യുക്രെയ്ന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. 30 ലക്ഷത്തോളം ഉക്രൈയ്ന്‍കാരാണ് റഷ്യയിലുള്ളത്.

യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിന്റെ പല ഭാഗത്ത് നിന്നും കൂട്ടപലായനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  8 days ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  8 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  8 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  8 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  8 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  8 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  8 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  8 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 days ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  8 days ago