HOME
DETAILS

നാല് പതിറ്റാണ്ടുകൾ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അമറുദ്ദീന് നവയുഗം യാത്രയയപ്പ് നൽകി

  
backup
February 22, 2021 | 5:49 PM

sentoff-navayugam

    അൽഹസ്സ: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം അൽഹസ്സ മേഖല കമ്മിറ്റി അംഗമായ അമറുദ്ദീൻ മീരാ സാഹിബിന്‌ നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. നവയുഗം അൽഹസ മേഖല കമ്മിറ്റി ഓഫിസിൽ മേഖലകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മേഖല കമ്മിറ്റി സെക്രട്ടറി സുശീൽ കുമാർ നവയുഗത്തിന്റെ ഉപഹാരം അമറുദ്ദീൻ മീരാ സാഹിബിന്‌ കൈമാറി. നവയുഗം നടത്തിയ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള അമറുദ്ദീൻ മീരസാഹിബിന് നവയുഗം മേഖല കമ്മിറ്റിഅംഗങ്ങളായ നാസർ, റഷീദ്, ഷിബു താഹിർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

   കൊല്ലം ചിതറ സ്വദേശിയായ അമറുദ്ദീൻ മീരാസാഹിബ് കഴിഞ്ഞ 38 വർഷമായി അൽഹസ്സ മസ്‌റോയിയയിൽ അറബിക്ക് ടോപ്പ് എന്ന ടൈലറിംഗ് കട നടത്തി വരികയായിരുന്നു. നവയുഗം അൽഹസ്സയിൽ രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായി കൂടെയുണ്ടായിരുന്നു. നവയുഗം അൽഹസ്സ മേഖല കമ്മിറ്റി അംഗവും, മസ്‌റൂയിയ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അദ്ദേഹം അൽഹസ്സയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ നിറസാന്നിധ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  8 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  8 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  8 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  8 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  8 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  8 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  8 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  8 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  8 days ago