HOME
DETAILS

യു.ഡി.എഫ് കോട്ടയില്‍ അങ്കത്തിന് കടുപ്പമേറും

  
backup
February 23, 2021 | 3:23 AM

986341-2
 
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണിമാറ്റത്തോടെ  ഏറെ അടിയൊഴുക്കുകള്‍ക്കു സാധ്യതയുള്ള കോട്ടയം ജില്ലയില്‍ നിയമസഭാ പോരാട്ടത്തിനു കടുപ്പമേറും. ഇടതു തരംഗം വീശിയടിച്ച കാലത്തൊന്നും ഉലയാത്ത യു.ഡി.എഫ് കോട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആടിയുലഞ്ഞിരുന്നു. 
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം തന്നെയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിട്ടപ്പോള്‍  മാണി സി. കാപ്പന്‍ വന്നത് യു.ഡി.എഫിനു ചെറിയൊരു ആശ്വാസമായി. ഇരുവരിലൊരാളുടെ വീഴ്ച അതു സംഭവിക്കുന്നയാളുടെ പാര്‍ട്ടിയെ തന്നെ കേരള രാഷ്ട്രീയത്തില്‍ നിഷ്പ്രഭമാക്കും. നിയമസഭാ സാമാജികത്വത്തിന്റെ 50ാമാണ്ട് തികച്ച ഉമ്മന്‍ ചാണ്ടി തന്നെയാണ് വി.ഐ.പി മണ്ഡലമായ പുതുപ്പള്ളിയില്‍ ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. 
വഴിപിരിഞ്ഞ കേരള കോണ്‍ഗ്രസുകള്‍ക്ക് എത്ര സീറ്റുകള്‍ എന്നതിന്റെ  ചിത്രം തെളിയുന്നതേയുള്ളൂ. ഇടതില്‍ പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഉറപ്പിച്ച ജോസ് പക്ഷം ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിലും അവകാശവാദമുന്നയിക്കുന്നു. യു.ഡി.എഫില്‍ ആറില്‍ മത്സരിച്ചുവന്ന പാര്‍ട്ടി ഇടതില്‍  നാലിലൊതുങ്ങും. പതിവുപോലെ ഏറ്റുമാനൂരും പുതുപ്പള്ളിയും കൊണ്ട് സി.പി.എം തൃപ്തിപ്പെടും. കാഞ്ഞിരപ്പള്ളി കൈവിട്ടു പോകുന്ന സി.പി.ഐക്ക്  വൈക്കം മാത്രമാവും പിടിവള്ളി.  
 
പൂഞ്ഞാറിനായി സി.പി.ഐ ആഞ്ഞുപിടിക്കുന്നുണ്ട്. 2016ല്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസും കടുത്തുരുത്തി കൈവശമുണ്ടായിരുന്ന സ്‌കറിയ തോമസും കാഴ്ചക്കാരാവേണ്ടി വരും.  
ജോസ് പോയതോടെ അധികം വന്ന സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ നോട്ടം. കടുത്തുരുത്തി മോന്‍സ് ജോസഫ് ഉറപ്പിച്ചിട്ടുണ്ട്. പുറമെ സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളുമാണ് പി.ജെ ജോസഫ് പക്ഷത്തിന്റെ ലക്ഷ്യം. കോട്ടയത്ത് രണ്ടില്‍ കൂടുതല്‍ മോഹിക്കേണ്ടെന്ന സന്ദേശം ജോസഫിനു കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കടുത്തുരുത്തിക്കു പുറമെ ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ കൊണ്ട് ജോസഫിനു തൃപ്തിപ്പെടേണ്ടിവരും. 
പുതുപ്പള്ളിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തിനും പുറമെ ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഒറ്റയാനായ പി.സി ജോര്‍ജിനെ പൂഞ്ഞാറില്‍ മുന്നണി സ്വതന്ത്രനാക്കാനാണ് യു.ഡി.എഫിന്റെ ചിന്ത. ക്രൈസ്തവ സഭകളുടെയും എന്‍.എസ്.എസിന്റെയും നിലപാടുകള്‍ നിര്‍ണായകമായ ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതു പ്രതിഫലിക്കും. വിജയപ്രതീക്ഷയില്ലാത്ത ബി.ജെ.പിക്ക് വോട്ടിങ് ശതമാനം കൂട്ടുക എന്നതു മാത്രമാണ് ലക്ഷ്യം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  13 minutes ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  43 minutes ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  an hour ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  an hour ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  an hour ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  an hour ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  2 hours ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  2 hours ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  2 hours ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  2 hours ago