HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ പ്രീ വെഡ്ഡിങ് ഷൂട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
backup
February 23 2021 | 10:02 AM
റായ്പൂര്‍: ഛീത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്റ്ററിലിരുന്ന് പ്രീ വെഡ്ഡിങ് ഷൂട്ട് നടത്താന്‍ സഹായിച്ച ഉദ്യോഗസ്ഥനെതിരെ നടപടി. ഹെലികോപ്ടറില്‍ ഇരിക്കുന്ന പ്രതിശ്രുത വധൂവരന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഔദ്യോഗിക ഹെലികോപ്ടറായ എ ഡബ്ല്യൂ 109 പവര്‍ എലൈറ്റിലാണ് ഫോട്ടോഷൂട്ട് നടന്നത്. സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഡ്രൈവര്‍ യോഗേശ്വര്‍ സായിയുടെ അടുത്ത സുഹൃത്തായിരുന്നു വരന്‍. ഫോട്ടോഷൂട്ടിനെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും, ഉന്നതരുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് യോഗേശ്വര്‍ പിന്തിരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."