ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക് പ്രത്യേകമായി രേഖപ്പെടുത്തും വിദ്യാർഥികളുടെ ഹരജി തീർപ്പാക്കി
കൊച്ചി
ഹയർസെക്കൻഡറി മാർക്ക് ഷീറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകമായി രേഖപ്പെടുത്താമെന്ന സർക്കാർ ഉറപ്പിന്മേൽ വിദ്യാർഥികൾ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. ഗ്രേസ് മാർക്ക് പഠന വിഷയത്തിന്റെ മാർക്കിനൊപ്പം രേഖപ്പെടുത്തുന്ന രീതി അവസാനിപ്പിച്ച് പ്രത്യേകമായി രേഖപ്പെടുത്താൻ തീരുമാനമെടുത്തതായി സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. മോഡറേഷൻ അവസാനിപ്പിച്ച 2019ലെ ഉത്തരവിൽ വ്യക്തതതേടി സി.ബി.എസ്.ഇ വിദ്യാർഥികൾ നൽകിയ ഹരജി ജസ്റ്റിസ് കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് തീർപ്പാക്കിയത്. കോടതി ഉത്തരവുപ്രകാരം കേരള സിലബസിൽ 10, 12 ക്ലാസ് പൊതുപരീക്ഷയിൽ മോഡറേഷൻ നൽകുന്നത് പൂർണമായും ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം ഇനി മുതൽ ഗ്രേസ് മാർക്ക് പാഠ്യവിഷയങ്ങളുടെ മാർക്കിനോടൊപ്പം ചേർക്കുന്ന രീതി മാറ്റി പ്രത്യേകമായി കാണിക്കണം. മോഡറേഷൻ മൂലം പ്രൊഫഷനൽ കോളജ് പ്രവേശനത്തിനുൾപ്പെടെ മറ്റ് സിലബസുകളിലുള്ളവരിലെ അർഹതയുള്ളവരെയും മറികടന്ന് കേരള സിലബസിലുള്ളവർക്ക് കൂടുതലായി പ്രവേശനം ലഭിക്കുന്നുണ്ടെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."