തൊഴില്‍ വകുപ്പില്‍ നിന്നും വിരമിച്ച രവീന്ദ്രന്‍ ചൊരിമണലില്‍ കനകം വിളയിക്കുന്നു
മണ്ണഞ്ചേരി : സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച രവീന്ദ്രന്‍ ചൊരിമണലില്‍ കനകംവിളയിച്ച് മാതൃകയാകുന്നു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 18 ാം വാര്‍ഡില്‍ ചക്കാലിപറമ്പില്‍ പി രവീന്ദ്രനാണ് ഒന്നര ഏക്കറോളം വരുന്ന തന്റെ പുരയിടത്തില്‍ പച്ചപ്പിന്റെ വിസ്മയം തീര്‍ക്കുന്നത്. ദീര്‍ഘകാലം തൊഴില്‍വകുപ്പില്‍ സേവനം അനുഷ്ടിച്ച രവീന്ദ്രന്‍ വിവിധയിടങ്ങളില്‍ ജോലിചെയ്തപ്പോള്‍ ലഭിച്ച കാര്‍ഷികമായ വിവരങ്ങള്‍ സ്വന്തം ഭൂമിയില്‍ പ്രാവര്‍ത്തികമാക്കുകയാണ്. ഇടുക്കിയിലെ പീരിമേടിലെ കര്‍ഷകര്‍ കാര്‍ഷികവൃത്തിക്കിറങ്ങാന്‍ തന്നെ ഏറെ സ്വാധിനിച്ചതായും രവീന്ദ്രന്‍ മനസുതുറക്കുന്നു.
തന്റെ മണ്ണ് ജൈവകൃഷിക്കായി ഒരുക്കിയെടുത്തിട്ട് 13 വര്‍ഷമായതായി ഇയാള്‍ പറയുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിന്റെ അടുത്തനാളില്‍ തന്നെ മണ്ണിനോടുള്ള ബന്ധം ഉറപ്പിച്ചതായി ഈ അറുപത്തിയെട്ടുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. വാഴ,ചേമ്പ്,കാച്ചില്‍,ചേന,കുമ്പളം,വെള്ളരി,പടവലം,പാവല്‍,വെണ്ട,പയര്‍,ചീര,പപ്പായ തുടങ്ങിയവിളകള്‍ക്കൊപ്പം മഞ്ഞള്‍,ഇഞ്ചി,കുരുമുളക്,ജാതിപത്രി എന്നിവയും രവിന്ദ്രന്‍ നട്ടുപരിപാലിക്കുന്നുണ്ട്. വര്‍ഷത്തിലെ മുവുവന്‍ ദിവസവും രവീന്ദ്രന്റെ വീട്ടില്‍ ചീര വിളപ്രായമായിരിക്കും. ഇത്തവണ കര്‍കദിനത്തില്‍ മണ്ണഞ്ചേരി കൃഷിഭവനും പഞ്ചായത്തും സംയുക്തമായി നടത്തിയ കാര്‍ഷികസംഗമത്തില്‍ മികച്ചകര്‍ഷകനായി തെരഞ്ഞെടുത്ത് പുരസ്‌ക്കാരവും രവീന്ദ്രന് നല്‍കിയിരുന്നു.
റെയില്‍വേ സംരക്ഷണസേനാഗമായ മകന്‍ ശ്യാം അച്ഛനൊപ്പം കൃഷിയിടത്തില്‍ ഒഴിവുസമയത്ത് സജീവമാണ്. പൂര്‍ണപിന്‍തുണയുമായി ഭാര്യ ഉമയമ്മയും മരുമകള്‍ സുരമ്യയും കൃഷിയിടത്തില്‍ ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."