ഡി.സി.സി പുനഃസംഘടന എല്ലാവരെയും തൃപ്തിപ്പെടുത്തി മാത്രം: വി.ഡി സതീശൻ
കണ്ണൂർ
ഡി.സി.സി പുനഃസംഘടനയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം മാത്രമേ എടുക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിയോജിപ്പ് പ്രകടിപ്പിച്ചവർ ഉൾപ്പെടെ എല്ലാവരുമായും സംസാരിക്കും. എം.പിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ താരിഖ് അൻവറുമായി സംസാരിച്ചിരുന്നു. പ്രശ്‌നങ്ങൾ തീർക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. പരാതി ഉന്നയിച്ച എം.പിമാരെ നേരിൽ കണ്ട് സംസാരിക്കും.
ജംബോ കമ്മിറ്റികളിൽനിന്ന് എണ്ണം കുറച്ച് പുതിയ നേതൃത്വം വരുമ്പോഴുള്ള സ്വഭാവിക പ്രതികരണങ്ങൾ മാത്രമാണ് ഇപ്പോഴത്തേത്. കെ.പി.സി.സി അധ്യക്ഷനുമായി ഒരു പ്രശ്‌നവുമില്ല. കെ. സുധാകരൻ കെ.പി.സി.സി.സി ഓഫിസിലുള്ള സമയങ്ങളിൽ കൂടിക്കാഴ്ച നടത്താറുണ്ട്. പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്‌നവും കോൺഗ്രസിലില്ലെന്നും സതീശൻ കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ റെയിൽ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും സമരവുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും സതീശൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."