HOME
DETAILS
MAL
എ.കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ രാജി
backup
March 08 2021 | 09:03 AM
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ രാജി.സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. എസ് പ്രകാശന് രാജിവെച്ചു.
എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ. കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയര്‍ന്നിരുന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്കി മത്സരിപ്പിക്കണം. ഫോണ്‍ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."