ഭിന്നശേഷിക്കാരുടെ ലിസ്റ്റ് തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
മാനന്തവാടി: അതാത് പഞ്ചായത്തുകളിലെ മുഴുവന്‍ ഭിന്നശേഷിക്കാരായ ആളുകളുടെയും സമ്പൂര്‍ണ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം കഴിഞ്ഞ മെയ് മാസം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അംഗീകരിച്ച് ഗവ. ജോ.സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും കണ്ടെത്തി രജിസ്റ്റര്‍ തയ്യാറാക്കേണ്ട ചുമതല അതാത് പഞ്ചായത്തുകള്‍ക്കാണ്. ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനായി സര്‍വേകളോ ക്യാംപുകളോ സംഘടിപ്പിക്കാവുന്നതും അതുപ്രകാരം ലഭിക്കുന്ന വിവരങ്ങളില്‍ രജിസ്റ്ററില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന പദ്ധതികളില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഈ രജിസ്റ്റര്‍ ഉപയോഗപ്പെടുത്തണം.
നിശ്ചിത കാലയളവിനുള്ളില്‍ ഈ രജിസ്റ്റര്‍ പുതുക്കേണ്ട ചുമതലയും അതാത് ഗ്രാമ പഞ്ചായത്തുകള്‍ക്കാണ്. ഇങ്ങനെ തയ്യാറാക്കുന്ന രജിസ്റ്ററില്‍ ഭിന്നശേഷിക്കാരുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തണം. പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, ജോലി, ഭിന്നശേഷിയുടെ സ്വഭാവം, വരുമാനം, സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് എത്ര ഭിന്നശേഷിക്കാരുണ്ടെന്ന കൃത്യമായ കണക്ക് ഒരു ഡിപ്പാര്‍ട്ടമെന്റിന്റെയും കൈവശമില്ല.
സാമൂഹ്യ ക്ഷേമവകുപ്പും ത്രിതല ഗ്രാമ പഞ്ചായത്തുകളും ഇവര്‍ക്കായി നടപ്പിലാക്കുന്ന പല പദ്ധതികളും ചിലരില്‍ മാത്രമായി ഒതുങ്ങുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതാത് ഗ്രാമപഞ്ചായത്തുകള്‍ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും രജിസ്റ്റര്‍ തയ്യാറാക്കുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."