HOME
DETAILS
MAL
തോല്‍വിയുടെ കാരണങ്ങള്‍ തേടി കോണ്‍ഗ്രസ്; അടിയന്തര പ്രവര്‍ത്തക സമിതി യോഗം ഉടന്‍
backup
March 10 2022 | 17:03 PM
ന്യുഡല്‍ഹി: തോല്‍വിയുടെ കാരണങ്ങള്‍ തേടി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.
വോട്ടെണ്ണലില്‍ വലിയ തോല്‍വിയിലേക്ക് പോകുമ്പോഴായിരുന്നു ആരേയും ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞ വിഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
എന്നാല്‍ പരാജയത്തിന്റെ വലിയ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേതൃത്വത്തിന് നേരെ നീളുന്ന ചോദ്യമുനകളെ ഭയന്ന് പ്രവര്‍ത്തക സമിതി വിളിക്കാനുള്ള തീരുമാനം പിന്നാലെയെത്തി. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."