ആതുരസേവനവുമായി അരൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി
തുറവൂര്‍: ആലംബഹീനര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആശ്വാസമാകാന്‍ അരൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി സി. പി. എം അരൂര്‍ ഏരിയ നേതൃത്വം. അരൂര്‍,എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍,പട്ടണക്കാട്,വയലാര്‍,കടക്കരപ്പള്ളി എന്നീ പഞ്ചായത്ത് പ്രദേശങ്ങളാണ് സൊസൈറ്റി യുടെ കീഴില്‍ വരുന്നത്. കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സൊസൈറ്റി
ഇതിനകം തന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന നിരവധിയാളുകള്‍ക്ക് ആശ്രയമേകാന്‍ കഴിഞ്ഞിട്ടുണ്ട്. എട്ട് പഞ്ചായത്തുകളിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുള്‍പ്പെടുന്ന ഉപദേശക
ഗമിതികളും സംഘാടകസമിതികളും രൂപികരിച്ചാണ് സൊസൈറ്റിയുടെ തുടര്‍ പ്രവര്‍ത്തനം. സംഭാവന പിരിക്കാതെ സേവന താല്‍പരരായ ആളുകളെ അംഗങ്ങളായി ചേര്‍ത്താണ് സൊസൈറ്റിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. വിവിധ വ്യക്തികള്‍ നല്‍കുന്ന തുക അംഗത്വ ഫീസായി സ്വീകരിച്ച് തുകയുടെ വ്യത്യാസം അനുസരിച്ച് മെമ്പര്‍ഷിപ്പില്‍ തരംതിരിവ് വരുത്തി പൂര്‍ണമായ സുതാര്യതയാണ് ലക്ഷ്യമിടുന്നത്. വിവിധ മത, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വ്യവസായപ്രമുഖര്‍, റിട്ട: ഉദ്യോഗസ്ഥര്‍ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുളള ഏരിയതല സംഘാടക സമിതി രൂപീകരിച്ചത്.
യോഗത്തില്‍ എ. എം. ആരിഫ് എം.എല്‍. എ അധ്യക്ഷത വഹിച്ചു. അരൂര്‍ ഹോളി എഞ്ചല്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ: അഗസ്റ്റിന്‍ തറപ്പത്ത്,ചന്തിരൂര്‍ പള്ളി വികാരി സേവ്യര്‍ പാലക്കല്‍, കവി ചന്തിരൂര്‍ ദിവാകരന്‍,ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ,കെ.വി.ദേവദാസ്,എസ്. ബാഹുലേയന്‍, ഏരിയ സെക്രട്ടറി പി.കെ. സാബു,കെ. പി.അംബുജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ ,സി.ബി ചന്ദ്രബാബു,എ.എം.ആരിഫ് എം.എല്‍.എ,പി.കെ. സാബു,ദലീമ ജോജോ,ഡോ:ആര്‍.റൂബി,ഫാ:അഗസ്റ്റിന്‍ തറപ്പത്ത്,ഫാ: സേവ്യര്‍ പാലക്കല്‍,അഡ്വ:എന്‍.പി.ഷിബു(രക്ഷാധികാരികള്‍)ഡോ:കെ.ഇ.മാമന്‍(ചെയര്‍മാന്‍),ആന്റണി തട്ടാശേരി(വര്‍ക്കിംങ് ചെയര്‍മാന്‍),വി.പി.ഹമീദ്,അനസ് മനാറ,അജി സുട്ടു,ആര്‍.പ്രദീപ്,താജുദീന്‍ വയലാര്‍,ഹരീഷ്(വൈസ് ചെയര്‍മാന്‍മാര്‍),എം.ഗോപാലകൃഷ്ണന്‍(ജനറല്‍ കണ്‍വീനര്‍),കെ.പി.അംബുജാക്ഷന്‍,സി.എം അബ്ദുല്‍ സലാം,കെ.ഡി.ഉദയപ്പന്‍,കെവി.സുകുമാരന്‍ (ജോ:കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."