ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഇത്തവണ 150 പേർക്ക്
തിരുവനന്തപുരം
ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഇത്തവണ 150 പേർക്ക് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
ഇവരുടെ ഗവേഷണങ്ങൾ നവകേരള സൃഷ്ടിക്ക് സഹായകരമാകുന്നതിനൊപ്പം സർവകലാശാലകളിലും കോളജുകളിലും അക്കാദമിക് ഗവേഷണ അന്തരീക്ഷത്തെ മെച്ചപ്പെടുത്താനും ഉപയോഗിക്കും.
സർവകലാശാലാ ഭരണം, പരീക്ഷാ നടത്തിപ്പ്, അക്കാദമിക പ്രവർത്തനങ്ങൾ തുടങ്ങിയവ കാലോചിതമായി പരിഷ്‌കരിക്കാനുള്ള കമ്മിഷനുകൾ സർക്കാർ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. കമ്മിഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്രിയാത്മക നടപടികൾ സ്വീകരിക്കും.
നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടംഘട്ടമായി സർക്കാർ ജില്ലാ സ്‌കിൽ പാർക്കുകൾ സ്ഥാപിക്കും.
ഈ പാർക്കുകളിൽ അഞ്ചെണ്ണം ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെയും അഞ്ചെണ്ണം അസാപ് കമ്പനി ലിമിറ്റഡിന്റെയും ബാക്കിയുള്ളവ കെ.എ.എസ്.ഇയുടെയും ചുമതലയിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."