HOME
DETAILS

വഖ്ഫ് ഭൂമിയിൽ മുജാഹിദ് വിഭാഗത്തിന്റെ കെട്ടിട നിർമാണം: പൊളിച്ചുനീക്കാൻ ഉത്തരവ് 16ന് മുതവല്ലി വിശദീകരണം നൽകണം

  
backup
March 12 2022 | 06:03 AM

4865324592-2


സ്വന്തം ലേഖകൻ
മലപ്പുറം
ഊരകം കാരാത്തോട് സുന്നി വഖ്ഫ് ഭൂമിയിൽ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ അനധികൃത കെട്ടിട നിർമാണം പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ വഖ്ഫ് ബോർഡിന്റ ഉത്തരവ്. മലപ്പുറം വഖ്ഫ് ഡിവിഷൻ ഓഫിസർക്കാണ് ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന വഖ്ഫ് ബോർഡ് നൽകിയത്. സംഭവത്തിന് കൂട്ടുനിന്ന വഖ്ഫ് മുതവല്ലി പാണ്ടികടവത്ത് അഹമ്മദ് കുട്ടിയെ അന്വേഷണവിധേയമായി 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇക്കാലയളവിൽ മുതവല്ലി സ്ഥാനത്ത് മലപ്പുറം ഡിവിഷനൽ ഓഫിസിലെ വഖ്ഫ് ഇൻസ്‌പെക്ടറെ നിയമിച്ചു. സസ്‌പെൻഡ് ചെയ്ത മുതവല്ലി ഈ മാസം 16ന് കോഴിക്കോട് ഓഫിസിലെത്തി രേഖാമൂലം വിശദീകരണം നൽകണം. അല്ലാത്തപക്ഷം നടപടികളുണ്ടാവും.


ഊരകം വില്ലേജ് റി.സ 404/5ൽ 18 ആർ ഭൂമിയിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ അനധികൃത സ്ഥാപന നിർമാണം തുടങ്ങിയത്. ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരായ വ്യക്തികൾ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ജാമിഅ അൽ ഹിന്ദ് ഭാരവാഹികളുമായുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലം വിട്ടുനൽകിയത്. നിലവിലുള്ള കൈവശക്കാരും മുജാഹിദ് വിസ്ഡം പദ്ധതി കൺവീനറുമായ ഫൈസൽ മൗലവിയുമായുണ്ടാക്കിയ ധാരണയിലാണ് അനധികൃതമായി സ്ഥലകൈമാറ്റം നടന്നത്.


ദിനേന ഒമ്പത് ജുസ്അ് ഖുർആൻ പാരായണം ചെയ്യണമെന്നാണ് വഖ്ഫ് ചെയ്തയാളുടെ ലക്ഷ്യം. എന്നാൽ ഇതിനു വിരുദ്ധമായാണ്, മരണപ്പെട്ടവർക്ക് ഖുർആൻ പാരായണം ചെയ്യുന്നതിൽ വിശ്വാസമില്ലാത്ത വിഭാഗത്തിനു സ്ഥാപനത്തിനായി ഭൂമി കൈമാറിയത്. ഇതിനെതിരേ നാട്ടുകാർ വഖ്ഫ് ബോർഡിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് വഖ്ഫ് ബോർഡ് അന്വേഷണം നടത്തിയത്. സ്‌കൂൾ നിർമാണം എന്ന വ്യാജേനയാണ് കൈവശക്കാരുടെ പേരിൽ പഞ്ചായത്തിൽ 2021 ജൂൺ എട്ടിന് നിർമാണത്തിന് ഇവർ അനുമതിക്ക് അപേക്ഷ നൽകിയത്. വഖ്ഫ് ഭൂമിയിലെ നിർമാണ പ്രവൃത്തികൾക്ക് വഖ്ഫ് ബോർഡിന്റെ അനുമതി വേണം. എന്നാൽ ഇത് കീഴ്‌മേൽ മറിച്ചാണ് ഇവർ അനുമതി തേടിയിരുന്നത്. വഖ്ഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമാണത്തിന് അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും കാണിച്ച് കഴിഞ്ഞ സെപ്റ്റംബർ 22ന് വഖ്ഫ് ബോർഡ് ഊരകം പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. ഇതോടെ പഞ്ചായത്ത് കെട്ടിട നിർമാണം നിർത്തിവയ്ക്കാൻ നോട്ടിസ് നൽകിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago