HOME
DETAILS
MAL
നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം; കിഫ്ബിക്ക് ആദായനികുതി നോട്ടിസ്
backup
March 20 2021 | 10:03 AM
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പിന്റെ നോട്ടിസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇ.ഡിയും ഇതു സംബന്ധിച്ച് നോട്ടിസ് അയച്ചിരുന്നു.
ഓരോ പദ്ധതിയ്ക്കും എത്ര നികുതി നല്‍കിയിട്ടുണ്ടെന്ന കാര്യവും ആരാഞ്ഞിട്ടുണ്ട്.
കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് നിലിപാടെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."