HOME
DETAILS

പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ ഹുറൈര്‍ കുട്ടി കൂടല്ലൂര്‍ നിര്യാതനായി

  
backup
January 07 2023 | 04:01 AM

renowned-ayurvedic-doctor-hurair-kutty-koodallur-passed-away

പട്ടാമ്പി: പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ ഹുറൈര്‍ കുട്ടി (67) കൂടല്ലൂര്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഡോ.ഹുറൈര്‍ കുട്ടി ചികിത്സയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. ഉമ്മയെ നാട്ടുകാര്‍ വൈദ്യരുമ്മ എന്നാണ് വിളിച്ചിരുന്നത്. അറിവിന്റെ സര്‍വകലാശാലയായ ഉമ്മ ഏതു സംശയങ്ങള്‍ക്കും മറുപടി കൊടുക്കുമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പത്തു വയസ്സുള്ളപ്പോള്‍ ഉമ്മയുടെ അടുത്തുവരുന്ന രോഗികള്‍ക്ക് മരുന്നു കുറിപ്പുകള്‍ എഴുതിക്കൊടുത്തിരുന്നതും ഹുറൈര്‍ കുട്ടിയായിരുന്നു. ഉമ്മ ജീവിച്ചിരുന്ന കാലത്ത് ചികിത്സയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള ഘട്ടങ്ങളില്‍ ഇരുവരും ചര്‍ച്ചചെയ്താണ് പരിഹരിച്ചിരുന്നത്. അപ്പോഴൊക്കെ ഉമ്മയുടെ സ്വന്തം മരുന്നു കൂട്ടുകള്‍ രോഗികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്. ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആയുര്‍വേദ ഡോക്ടറാകാന്‍ അദ്ദേഹം തീരുമാനിച്ചത്.

1983 ലാണ് ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ മെഡിക്കല്‍ ഓഫീസറായി പ്രവേശിച്ചത്. നീണ്ടകാലത്തെ സേവനങ്ങള്‍ക്കൊടുവില്‍ 2010ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമ്മയുടെ പേരില്‍ തിത്തീമുഉമ്മ മെമ്മോറിയല്‍ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കൂടല്ലൂരില്‍ ആരംഭിച്ചു. പഴയ തറവാടുവീടിനോട് രൂപസാദൃശ്യമുള്ള ആശുപത്രി. ഇവിടെ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ആവശ്യമെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. സ്വന്തം മരുന്നുകൂട്ടുകളും പഥ്യവുമൊക്കെ നല്‍കിയുള്ള ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായും മാറ്റിയിട്ടേ ഡോക്ടര്‍ക്ക് വിശ്രമമുള്ളൂ. സ്വദേശികളും വിദേശികളും ചികിത്സക്കായി ഇവിടെ എത്താറുണ്ട്.

കൂടല്ലൂര്‍ എജെബി സ്‌കൂള്‍, മലമക്കാവ് യുപി സ്‌കൂള്‍, തൃത്താല ഹൈസ്‌കൂള്‍, കോട്ടക്കല്‍ ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂന മക്കള്‍ ഡോ. ഷിയാസ്, ഡോ. നിയാസ്, നിഷിത മരുമകന്‍: ഫിറോസ്.

ഖബറടക്കം ഇന്ന് രാത്രി 8.30ന് കൂടല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago