HOME
DETAILS
MAL
സഊദിയിൽ രോഗ ബാധിതരും പ്രതിദിന കൊവിഡ് കേസുകളും ഉയരുന്നു; ഇന്ന് 404 പുതിയ കൊവിഡ് കേസുകൾ, 387 രോഗമുക്തി, 4 മരണം
backup
March 22 2021 | 12:03 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 387 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 404 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 4,012 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 595 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,613 ആയും വൈറസ് ബാധിതർ 385,424 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 387 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 374,799 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."