വ്യാപാരിയെ മര്‍ദിച്ച സംഭവം: എസ്.ഐയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കൊച്ചി: മോഷണക്കേസിന്റെ പേരില്‍ കോതമംഗലത്ത് ആക്രി വ്യാപാരിയെ മര്‍ദ്ദിച്ച കേസില്‍ സ്ഥലം എസ്.ഐയിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മര്‍ദനമേറ്റ കാതമംഗലം തങ്കളത്തില്‍ ഷാജിയാണ് പരാതി നല്‍കിയത്. സ്ഥലം എസ്.ഐ സുധീര്‍ മനോഹര്‍, കണ്ടാലറിയാവുന്ന മറ്റ് നാലു പൊലിസുക്കാര്‍ക്കുമെതിരേ പൊലിസ് കംപ്ലയിന്റ് അതോറിറ്റി, ഡി.ജി.പി , എ.ഡി ജി.പി , ഐ.ജി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നിരന്തരം കൈക്കൂലി ആവശ്യപ്പെട്ട് കടയിലെത്തിയിരുന്ന എസ്.ഐയ്ക്ക് തുക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തന്നെ കടയില്‍നിന്നും അറസ്റ്റ് ചെയ്തത്. ക്രൂരമായി മര്‍ദിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യുകയും ചെയ്തു. എന്നാല്‍ കനത്ത വേദനയെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച തന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പരസഹായമില്ലാതെ ചലിക്കാന്‍ കഴിയാത്ത അവസ്ഥായണുളളതെന്നും ഷാജി പറയുന്നു.
കൂടുതല്‍ പരിശോധനയ്ക്കും ചികില്‍സയ്ക്കുമായി ആശുപത്രി അധികൃതര്‍ നിര്‍ദേശ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ശാരീരികമായി തകര്‍ന്ന അവസ്ഥായാണിപ്പോഴുളളത്.
പോലീസുക്കാര്‍ കൂട്ടമായി തന്നെ അക്രമിച്ച് താഴെയിട്ടപ്പോള്‍ താന്‍ കുടിക്കാന്‍ വെളളം ചോദിച്ചിരുന്നു. എന്നാല്‍ നല്‍കിയില്ല. ചോര തുപ്പിയപ്പോള്‍ വീണ്ടും ഷൂസിട്ട കാലുക്കൊണ്ടു ചവിട്ടി വീഴത്തിയെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ ആയൂര്‍വേദ വിഭാഗത്തില്‍ ചികില്‍സ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനായി കനത്ത സാമ്പത്തിക ചെലവുണ്ട്. ഇത് സംഘടിപ്പിക്കാനുളള തിരക്കിനിടയില്‍ എസ് ഐ വീണ്ടും തന്നെയും കുടുംബത്തേയും പീഡിപ്പിക്കാനുളള ശ്രമത്തിലാണ്. തന്റെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ പൊലീസുക്കാരെ കാവല്‍ നിര്‍ത്തുകയും വിരട്ടുകയും ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്. എസ്.ഐയ്‌ക്കെതിരെ നേരത്തെയും ഇത്തരത്തിലുളള പരാതി ഉയര്‍ന്നിട്ടുണ്ട്. കൈകൂലി ചോദിച്ച് നല്‍കിയില്ലെങ്കില്‍ കളള കേസില്‍ കുടുക്കുന്നത് ഇയാളുടെ പതിവ് രീതിയാണെന്നും ഷാജി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."