HOME
DETAILS
MAL
ഹാജിമാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഈ വര്‍ഷവും നിര്‍ബന്ധമാക്കി
backup
January 13 2023 | 05:01 AM
മക്ക: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ കൊവിഡ്-19 വാക്‌സിനേഷനുകളുടെ എല്ലാ ഡോസുകളും പൂര്‍ത്തിയാക്കണമെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം. സാധാരണയായി ഹാജിമാര്‍ക്ക് നല്‍കിവരുന്ന പകര്‍ച്ചവ്യാധി പ്രതിരോധ മരുന്ന് കുത്തിവയ്പിനു പുറമേയാണിത്.
കൊവിഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്രായം കൂടുതലുള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയിരുന്നില്ല. ഈ വര്‍ഷം പ്രായനിബന്ധനകള്‍ പൂര്‍ണമായും ഒഴിവാക്കിയതായി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായതോ വിട്ടുമാറാത്തതോ ആയ രോഗങ്ങളോ പകര്‍ച്ചവ്യാധികളോ ഉള്ളവര്‍ ഹജ്ജില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."