തലസ്ഥാനത്ത് പൊലിസിന് നേരെ ബോംബേറ്; ആക്രമണം പ്രതികളെ പിടികൂടാനെത്തിയപ്പോള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലിസിന് നേരെ ബോംബേറ്. കണിയാപുരത്ത് പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലിസിന് നേരെയാണ് ബോംബേറുണ്ടായത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍, പൊലിസിന് നേരെ മഴുവും എറിഞ്ഞു. തലനാരിഴയ്ക്കാണ് പൊലിസ് രക്ഷപ്പെട്ടത്
അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളില്‍ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പൊലിസ് സ്റ്റേഷനില്‍ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി. പൊലിസ് കസ്റ്റഡിയില്‍ പ്രതി ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീര്‍ സെല്ലിനുള്ളില്‍ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തില്‍ പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."