HOME
DETAILS

കടകള്‍ കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റില്‍

  
backup
August 19, 2016 | 7:11 PM

%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-2


കോവളം: കടകള്‍  കുത്തിത്തുറന്ന് മോഷണം നടത്തി പാച്ചലൂര്‍ ചുടുകാട് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ആവാടുത്തുറ ആലുനിന്ന വിള കോളനിയില്‍ ദിലീപ് ഖാന്‍ (36) ആണ് കോവളം പൊലിസിന്റെ പിടിയിലായത്.
കോവളം, പാച്ചലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും മറ്റൊരു മോഷണക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ചയാളാണെന്നും കോവളം എസ്.ഐ അജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ  ബുധനാഴ്ച രാത്രി പാച്ചലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കവെ റോഡിലൂടെ വാഹനം വരുന്നത് കണ്ട് ശ്രമം ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഴിഞ്ഞം ഭാഗത്തുവച്ച് ദിലീപ് കോവളം പൊലിസിന്റെ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കോവളം ജങ്ഷനിലെ പെയിന്റും സാനിറ്ററി ഐറ്റംസും വില്‍ക്കുന്ന കടയുടെ പൂട്ട് തകര്‍ത്ത് കടയില്‍
സൂക്ഷിച്ചിരുന്ന 25000 രൂപ മോഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago