ലക്ഷദ്വീപിലെ അഗത്തിയിലേക്ക് നേരിട്ടുള്ള സർവിസ് മാർച്ച് 31 മുതൽ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ
ഇൻഡിഗോ എയർലൈൻസ് ബെംഗളൂരുവിനും ലക്ഷദ്വീപിലെ അഗത്തിക്കുമിടയിൽ മാർച്ച് 31 മുതൽ പ്രതിദിന സർവീസ് ആരംഭിക്കും. രാവിലെ 10.25ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ഒന്നിന് അഗത്തിയിൽ ഇറങ്ങും. അഗത്തിയിൽ നിന്ന് 1.20ന് വിമാനം പുറപ്പെടും. 5.20ന് ബെംഗളൂരുവിലെത്തും.
ഈ പുതിയ റൂട്ട് ഈ ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ നേരിട്ടുള്ള കണക്റ്റിവിറ്റി സ്ഥാപിക്കുമെന്നും വിനോദസഞ്ചാരികൾക്ക് പ്രവേശനക്ഷമത, കൂടുതൽ ഫ്ലൈറ്റ് ഓപ്ഷനുകൾ എന്നിവ നൽകുമെന്നും ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുമെന്നും എയർലൈൻ അറിയിച്ചു.
ഇൻഡിഗോയുടെ 88-ാമത് ആഭ്യന്തര ലക്ഷ്യസ്ഥാനമായി ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. ഈ പുതിയ വിമാനങ്ങളുടെ സമാരംഭം രാജ്യത്തിൻ്റെ വ്യോമയാന ഭൂപടത്തിൽ ലക്ഷദ്വീപിൻ്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുക മാത്രമല്ല, യാത്രയും വിനോദസഞ്ചാരവും മെച്ചപ്പെടുത്തുകയും ചെയ്യും. ഇന്ത്യയിലെ മുൻനിര കാരിയർ എന്ന നിലയിൽ, താങ്ങാനാവുന്ന ടിക്കറ്റ് നിരക്കും സമയബന്ധിതവും തടസ്സരഹിതവുമായ യാത്രയും നൽകുമെന്ന ഞങ്ങളുടെ വാഗ്ദാനം നിറവേറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വിനയ് മൽഹോത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."