ഇന്ധനവില ഇടിത്തീയാകുന്നു; ഇനിയിത് പതിവ്; വില നാളെയും കൂടും
ന്യുഡല്‍ഹി: ഇനിയൊരു പതിവായിരിക്കും. ഇന്ധന വില എന്നും വര്‍ധിക്കാം. ഇതിന്റെ ഭാഗമായി നാളെയും കൂടും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക.
ഇതോടെ കൊച്ചിയില്‍ നാളത്തെ പെട്രോള്‍ വില 106. 87 രൂപയായിമാറും.
കൊച്ചിയില്‍ ഡീസലിന്റെ നാളത്തെ വില 93. 24 രൂപയായിരിക്കും. തിരുവനന്തപുരത്ത് പെട്രോള്‍ 108. 87 രൂപയും ഡീസല്‍ 95. 25രൂപയുമായിരിക്കും. കോഴിക്കോട്ടെ നാളത്തെ ഇന്ധനവില പെട്രോളിന് 106. 32രൂപയും ഡീസലിന് 93.45 രൂപയുമായിരിക്കും.
ഉയരുകയാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില. ഇടവേളയ്ക്ക് ശേഷം എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധമിരമ്പി.
വില പതുക്കെ കൂട്ടുകയാണ് കമ്പനികള്‍. എല്ലാ മേഖലയിലും വില ഉയര്‍ന്നതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. അപ്പോഴും ഇന്ധനവില പിടിച്ചുനിര്‍ത്താനോ വിലക്കയറ്റം നിയന്ത്രിക്കാനോ കേരളത്തിലോ കേന്ദ്രത്തിലോ ഒരുഇടപെടലും ഉണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."