സഊദി വല്‍ക്കരണം; ഇനി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും
ജിദ്ദ: സഊദി വല്‍ക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകളും അന്വേഷണങ്ങളും നടത്താന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ നിയം അനുശാസിക്കുന്നുണ്ട്. എഴുപതു ശതമാനം സഊദിവല്‍ക്കരണം നിര്‍ബന്ധമാക്കിയ വ്യാപാര സ്ഥാപനങ്ങളില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്ന സമയത്ത് താല്‍ക്കാലികമായി സഊദി ജീവനക്കാരന്‍ സ്ഥലത്തില്ലെന്ന്തൊ ഴിലുടമ വാദിക്കുന്നതു പോലെയുള്ള സാഹചര്യങ്ങളില്‍ സഊദിവല്‍ക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാവുന്നതാണ്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20 മുതല്‍ ഒമ്പതു മേഖലകളില്‍ എഴുപതു ശതമാനം സഊദിവല്‍ക്കരണം നിര്‍ബമാക്കിയത്.
അതേ സമയം സഊദിയിൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2020 അവസാനിക്കുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 14.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ദേശീയ ജനസംഖ്യാനുപാതിക തൊഴിലില്ലായ്മ നിരക്ക് 8.5ല്‍ നിന്നും 7.4 ആയും കുറഞ്ഞു. പുരുഷന്‍മാരില്‍ നാലു ശതമാനവും വനിതകളില്‍ 20.2 ശതമാനവുമായാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനിതകളിലെ തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ കുറഞ്ഞു. 4.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, രാജ്യത്തെ മൊത്തം ജീവനക്കാരിലെ സ്വദേശി വിദേശി അനുപാതത്തിലും വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം ജീവനക്കാരില്‍ സ്വദേശി പുരുഷ ജീവനക്കാര്‍ 68.5 ശതമാനമായും സ്ത്രീ ജീവനക്കാര്‍ 33.2 ശതമാനമായുമാണ് ഉയര്‍ന്നത്.a
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."