നേതാക്കള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തിപരമല്ല; ജയരാജന്റെ പിന്നാലെ കൂടിയവര്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ല: പിണറായി
കണ്ണൂര്‍: വ്യക്തിപൂജ വിവാദത്തില്‍ പി. ജയരാജന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ജയരാജന്റെ പിന്നാലെ കൂടിയിരിക്കുകയാണെന്നും അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകളുടെ സ്‌നേഹപ്രകടനം എല്‍.ഡി.എഫിനോടുള്ള അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ല. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. മാധ്യമസിന്‍ഡിക്കേറ്റെന്നു പറയുന്നില്ല. പക്ഷേ ഇത് വിലക്കെടുക്കലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജയരാജന്‍ പാര്‍ട്ടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ നല്ലരീതിയിലാണ് അദ്ദേഹം പ്രതിരോധിച്ചത്. അതിനകത്ത് ഒരു തെറ്റുമില്ല. എന്നാല്‍ അത് വക്രീകരിച്ചാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."