മുന്‍മുഖ്യമന്ത്രിയുടെ മകനാണെന്നു മറക്കരുത്; അനിലിനെ വിമര്‍ശിച്ച് ജയറാം രമേശ്
ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് അനിലിനെ താരതമ്യം ചെയ്താണു ജയ്‌റാം രമേശിന്റെ ട്വീറ്റ്.
ഒരേ സംസ്ഥാനത്തെ ഒരു മുന്‍മുഖ്യമന്ത്രിയുടെ മകന്‍ നഗ്‌നപാദനായി രാജ്യത്തിന്റെ ഐക്യത്തിനായി നടക്കുമ്പോള്‍ മറ്റൊരു മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള ഉത്തരവാദിത്തം മറന്നു നിലപാടെടുക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകനായ അനില്‍ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോണ്‍ഗ്രസില്‍ വന്‍ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിനു മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനില്‍ പറഞ്ഞത്.
A Tale of Two Sons of Two CMs from the same state.
— Jairam Ramesh (@Jairam_Ramesh) January 25, 2023
One is a Bharat Yatri and walking tirelessly, mostly barefoot to unite our nation in the #BharatJodoYatra
The other is reveling in his day in the sun today having ignored his duties to the Party and the Yatra.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."