മന്‍സൂര്‍ കൊലപാതകക്കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്; ഇന്ന് ചുമതലയേല്‍ക്കും
കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായ മന്‍സൂര്‍ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മായീല്‍ അന്വേഷണ സംഘത്തലവനായാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തില്‍ 15 പേരുണ്ടാകുമെന്നും ഇന്ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തിനു ശേഷം കമ്മിഷണര്‍ ആര്. ഇളങ്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ അന്വേഷ സംഘം ഇന്ന് ചുമതലയേല്‍ക്കും. സമാധാനം പുലര്‍ത്തിക്കൊണ്ടു പോയാല്‍ മാത്രമേ പൊലിസിന്റെ ശ്രദ്ധ അന്വേഷണത്തില്‍ മാത്രം കേന്ദ്രീകരിക്കാനാകൂ.
യു.ഡി.എഫ് സമാധാന യോഗം ബഹിഷ്കരിച്ചിട്ടുണ്ടെങ്കിലും അവര്‍ സമാധാനത്തിനു എതിരല്ല. പൊലിസിന്റെ ഭാഗത്തുനിന്ന് 40 മണിക്കൂര്‍ കഴിഞ്ഞിട്ടും ബാക്കിയുള്ള പ്രതികളെ പിടികൂടിയിട്ടില്ല എന്നതാണ് യു.ഡി.എഫ് ഉയര്‍ത്തുന്നത്. എന്നാല്‍ ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടും. പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ നിഷ്പക്ഷയുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഴുവന്‍ പ്രതിളെയും പിടിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രദേശത്ത് ശക്തമായ പൊലിസ് പട്രോളിങ് ഏല്പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."