HOME
DETAILS

വീട്ടകങ്ങളിലെ ക്ലാസ്മുറികള്‍

  
backup
April 11, 2021 | 3:48 AM

56465468465

 

അറിവുകൊണ്ട് വിരുന്നൊരുക്കിയ മദ്‌റസകള്‍ തുടങ്ങിവച്ചത് മഹാ ദൗത്യമായിരുന്നു. പഠനവും പ്രായോഗികപരിജ്ഞാനവുമായി മലയാളി ഇടങ്ങളില്‍ അദബ് കൊണ്ട് അക്ഷരം നുകര്‍ന്നുകൊടുത്ത വ്യവസ്ഥാപിത മതപാഠശാലകള്‍. ധാര്‍മിക ബോധമുള്ള വിവേകജീവിതങ്ങളുടെ വാര്‍പ്പുരീതി. വിദ്യാഭ്യാസ രംഗത്തെ നവോഥാന ചലനങ്ങളില്‍ ശ്രദ്ധേയസംരംഭമായ മദ്‌റസാ പ്രസ്ഥാനത്തെ ചിട്ടപ്പെടുത്തി ആഗോള മാതൃകയാവുകയായിരുന്നു സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. സുകൃതങ്ങളുടെ ഈ വൈജ്ഞാനിക ദൗത്യത്തിലേക്ക് മറ്റൊരു കാല്‍വയ്പ്പായി മാറിയിരിക്കുകയാണിന്ന് സമസ്തയുടെ ഓണ്‍ലൈന്‍ മദ്‌റസ. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മദ്‌റസ പഠന രംഗത്ത് സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഒരു അധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2020 ജൂണില്‍ ആരംഭിച്ച ഈ സംരംഭത്തിലൂടെ ഒന്നുമുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ ഒരു വര്‍ഷത്തെ കരിക്കുലം സമയബന്ധിതമായി പൂര്‍ത്തിയാക്കി. പഠനവും പ്രായോഗിക പരിശീലനവും പരീക്ഷകളും പഠന പരിപാടികളും ചേര്‍ത്തുവച്ചാണ് ഓണ്‍ലൈന്‍ മദ്‌റസയുടെ പ്രവര്‍ത്തനം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങി നേതൃനിര മദ്‌റസാ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി ഈ പഠനമാധ്യമത്തിലൂടെ ഉദ്‌ബോധനം നടത്തി.

വീട്ടിലെ പാഠശാല

ലോക്ഡൗണ്‍ കാലയളവില്‍ അവധിക്കാലം കഴിഞ്ഞിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സമസ്ത ഇത്തരമൊരാശയത്തിന് തുടക്കംകുറിച്ചത്. സമസ്ത ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനല്‍ ഇതിനായി ആരംഭിക്കുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രാപ്തരായ അധ്യാപകരെ പ്രത്യേക പരിശീലനങ്ങള്‍ നല്‍കി തയാറാക്കുകയും ചെയ്തു. സമസ്തയുടെ കീഴിലുള്ള പതിനായരത്തിലധികം മദ്‌റസകളിലെ റഗുലര്‍ വിദ്യാര്‍ഥികള്‍ പതിനൊന്ന് ലക്ഷത്തിലധികമാണ്. ഇവരെ ഫോക്കസ് ചെയ്താണ് പദ്ധതി തുടങ്ങിയത്. ഇതിനുമുന്നോടിയായി എല്ലാ മദ്‌റസകളിലും പുതിയ അധ്യയന വര്‍ഷം ക്ലാസുകള്‍ ഡിവിഷന്‍ തലത്തില്‍ സജ്ജീകരിച്ചു. അധ്യാപക ചുമതല വീതിച്ചു നല്‍കി. റഗുലര്‍ ക്ലാസുകളുടെ പ്രവൃത്തി സമയമായ രാവിലെ തന്നെയാണ് ഓണ്‍ലൈന്‍ ക്ലാസുകളും സംപ്രേക്ഷണം ചെയ്തത്. തലേന്ന് ഓരോ ക്ലാസിന്റെയും ടൈംടേബിള്‍ ക്ലാസ് വാട്‌സ്ആപ് ഗ്രൂപ്പ് വഴിയോ രക്ഷിതാക്കള്‍ മുഖേനയോ കുട്ടികളെത്തിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകരുടെ ക്ലാസിലെ നിര്‍ദേശമനുസരിച്ച് വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പാരായണം, നോട്ടെഴുത്ത്, അസൈന്റ്‌മെന്റ്, പ്രൊജക്റ്റ് വര്‍ക്കുകള്‍ എന്നിവ പഠിക്കുന്ന മദ്‌റസകളിലെ അധ്യാപകര്‍ക്ക് കൈമാറുകയും വിലയിരുത്തല്‍ നടക്കുകയും ചെയ്യുന്നതാണ് പഠന രീതി.
സമാന്തര വിദ്യാഭ്യാസരംഗത്തും ഓണ്‍ലൈന്‍ മദ്‌റസ സഹായകരമായതായി രക്ഷിതാക്കളും അനുഭവസ്ഥരും പങ്കുവയ്ക്കുന്നുണ്ട്. വീട്ടകങ്ങളില്‍ ക്ലാസ് മുറിയൊരുക്കി, ഓരോ ദിവസവും സമയം കണ്ടെത്തി ഓണ്‍ലൈന്‍ മദ്‌റസയില്‍ പഠിതാക്കളായി ചേര്‍ന്നവരുമുണ്ട് ഇത്തരത്തില്‍. ഖുര്‍ആന്‍ പഠനവും കര്‍മശാസ്ത്രവും ആദര്‍ശപാഠങ്ങളും ചരിത്രവും ഭാഷാ പഠനവും ചേര്‍ന്ന മദ്‌റസാ വിദ്യാഭ്യാസത്തെ ക്ലാസ് മുറിക്കു പുറത്ത് അനുഭവിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യമാണ് അധികപേരും പങ്കുവയ്ക്കുന്നത്. വിദേശ മലയാളികള്‍ക്കിടയിലും ഇത് ഏറെ പ്രോല്‍സാഹനമായി.

പഠനക്രമം

ഹിജ്‌റ കലണ്ടറിലെ ശവ്വാലില്‍ ആരംഭിച്ച പഠന ക്ലാസുകള്‍ ശഅബാന്‍ അവസാനത്തോടെ ഒരു അധ്യയനം പൂര്‍ത്തിയാക്കി. അക്കാദമിക് വര്‍ഷത്തില്‍ 223 ക്ലാസുകളാണ് നടന്നത്. മാസാന്ത കരിക്കുലം അനുസരിച്ച് ഓരോ മാസവും ക്ലാസുകളും പരീക്ഷകളും നടന്നു. ക്ലാസ് അവതരണത്തിനു പുറമെ പ്രായോഗിക പരിജ്ഞാനത്തിനും പ്രത്യേകം പിരിയഡ് അനുവദിച്ചു. അസൈന്റ്‌മെന്റുകള്‍ മദ്‌റസാ തലത്തില്‍ അതാത് ദിവസം അധ്യാപകര്‍ പരിശോധിക്കുന്നതായിരുന്നു രീതി. മൂന്നു ടേം പരീക്ഷകളും നടന്നു.

പഠന രംഗത്തെ
നൂതനസംവിധാനങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍ പഠന രംഗത്ത് ഓണ്‍ലൈന്‍ മദ്‌റസകള്‍ നൂതന സാധ്യതളാണ് പഠനലോകത്തിനു പരിചയപ്പെടുത്തിയത്. മദ്‌റസാ തലത്തില്‍ നിന്നു നേരിട്ടു പഠിച്ചെടുക്കുന്ന രൂപത്തില്‍ തന്നെ, പാരായണ ശാസ്ത്രം അനുസരിച്ചു ആവര്‍ത്തിച്ചു പഠിക്കാനും, മികച്ച ശൈലിയോടെ പാരായണത്തിനും പ്രത്യേകം ശ്രദ്ധ ഓണ്‍ലൈന്‍ ക്ലാസുകള്‍ പുലര്‍ത്തി. പ്രഗല്‍ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ഇത്. മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍, പഠന രംഗത്തില്ലാത്തവര്‍, വിവിധ മേഖലയില്‍ ജോലിചെയ്യുന്നവരുള്‍പ്പടെ ഖുര്‍ആന്‍ പഠന ക്ലാസുകള്‍ ഉപയോഗപ്പെടുത്തി. ഇതോടെ വെള്ളിയാഴ്ചകളില്‍ മുതിര്‍ന്നവര്‍ക്കുള്ള പഠന ക്ലാസ് 'തിലാവ' എന്ന പേരില്‍ പ്രത്യേകം ആരംഭിച്ചിട്ടുണ്ട്. സമസ്ത ഖാരിഉമാര്‍, മുജവ്വിദുമാര്‍ എന്നിവരാണ് ക്ലാസെടുക്കുന്നത്. ഓണ്‍ലൈന്‍ മദ്‌റസകള്‍ അധ്യയനവര്‍ഷം പൂര്‍ത്തിയായെങ്കിലും ഖുര്‍ആന്‍ പഠന ക്ലാസുകള്‍ തുടരും.
ആംഗ്യഭാഷ ഉപയോഗിക്കുന്നവരുടെ മതപഠനത്തിനും ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളൊരുക്കി. ഇസ്‌ലാമിക കര്‍മശാസ്ത്ര അനുഷ്ഠാനങ്ങളെ ആസ്പദമാക്കിയാണ് ഇവര്‍ക്കുള്ള ക്ലാസുകള്‍ സജ്ജീകരിച്ചത്. 50 ക്ലാസുകള്‍ ഇതുവരേ പൂര്‍ത്തിയായി.
വിശേഷ ദിവസങ്ങളില്‍ ഉദ്‌ബോധന ക്ലാസുകള്‍, ആഘോഷ പരിപാടികള്‍, സര്‍ഗാത്മക പരിപാടികള്‍ തുടങ്ങിയവും ചാനലില്‍ വേറിട്ട ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്തു. സമസ്ത ഓണ്‍ലൈനിനു പുറമെ ദര്‍ശന ടി.വി, മൊബൈല്‍ ആപ്, സമസ്ത വെബ്‌സൈറ്റ് എന്നിവയിലും ക്ലാസുകള്‍ പ്രേക്ഷകര്‍ക്കെത്തിച്ചു.

ജനപ്രിയരായി അധ്യാപകര്‍

മലയാളിയുടെ നാവില്‍ തുമ്പില്‍ അക്ഷരജ്ഞാനത്തിന്റെ ബാലപാഠം പഠിപ്പിക്കാന്‍ വൈറലായ ഒട്ടേറെ പാട്ടും പഠനരീതികളും ഓണ്‍ലൈന്‍ മദ്‌റസകള്‍ സമ്മാനിച്ചിട്ടുണ്ട്. രസകരമായ അധ്യാപന രീതി ഏറെ ജനപ്രിയമായി. പാടിയും കഥ പറഞ്ഞും നാട്ടുവിശേഷങ്ങള്‍ പങ്കുവച്ചും മന:ശാസ്ത്ര സമീപനത്തിലൂടെ മികവിന്റെ പാഠശാലയില്‍ കുട്ടികള്‍ ചേര്‍ന്നിരുന്നു.
വിവിധ സ്ഥാപനങ്ങളിലെ അധ്യാപകരുള്‍പ്പടെ നൂറുപേരാണ് ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍. മൂന്നു പരിശീലന ശില്‍പശാലകളും അധ്യാപകര്‍ക്ക് സംഘടിപ്പിച്ചു. അവതരണ മികവാണ് ക്ലാസുകളെ ജനപ്രിയമാക്കിയത്. സ്‌ക്രീനില്‍ ക്ലാസെടുത്ത ഗുരുനാഥന്‍മാരെ തേടി വിദൂരദിക്കുകളില്‍ നിന്നുവരേ പഠിതാക്കളെത്തി. അധ്യയനവര്‍ഷത്തെ സമാപനത്തോടനുബന്ധിച്ച് ചേളാരി സമസ്താലയത്തില്‍ ഇവരുടെ സംഗമവും നടന്നു.
ഓരോ ദിവസവും ഫാതിഹ കൊണ്ടാണ് ക്ലാസുകളുടെ പ്രാരംഭം. പാണക്കാട്ടെ ഇളംതലമുറയില്‍ നിന്നുള്ള ഹാഫിള് സയ്യിദ് സ്വിദ്ഖ് അലി ശിഹാബ്, ഹാഫിള് സയ്യിദ് മിയാസലി ശിഹാബ്, ഹാഫിള് സയ്യിദ് മുഹമ്മദലി ശിഹാബ്, ഹാഫിള് സയ്യിദ് ദില്‍ദാറലി ശിഹാബ് എന്നിവരും ഹാഫിള് സയ്യിദ് മിഖ്ദാദ് ഹസനി കണ്ണന്തളി, ഹാഫിള് മുഹമ്മദ് ശൗബല്‍ അയ്യായ എന്നിവരുമാണ് കൊച്ചുകൂട്ടുകാര്‍ക്കൊപ്പം പ്രാരംഭ പാരായണവും ഹിഫ്‌ള് പാഠങ്ങളും പങ്കുവച്ചത്.

അണിയറയില്‍

ദിനംതോറും 15 ലക്ഷത്തിനു മുകളിലാണ് 'സമസ്ത ഓണ്‍ലൈന്‍' എന്ന യൂട്യൂബ് ചാനലിലെ പ്രേക്ഷകരുടെ എണ്ണം. പരസ്യങ്ങള്‍ ഒഴിവാക്കിയാണ് പഠന ചാനലിന്റെ പ്രവര്‍ത്തനം. വിദ്യാഭ്യാസ ബോര്‍ഡാണ് ആവശ്യമായ ചെലവുകള്‍ നിര്‍വഹിക്കുന്നത്.
പാണക്കാട് ഹാദിയ സെന്ററില്‍ നിന്നായിരുന്നു ഓണ്‍ലൈന്‍ മദ്‌റസാ അണിയറ പ്രവര്‍ത്തനങ്ങളുടെ തുടക്കം. 30 ശതമാനം പഠന വര്‍ക്കുകളുടെ അണിയറ പ്രവര്‍ത്തനങ്ങളും ഇവിടെ പൂര്‍ത്തിയാക്കി. പിന്നീട് കാവതിക്കുളം നജ്മുല്‍ ഹുദായിലായിരുന്നു ഷൂട്ടിങ് നടന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ചേളാരി സമസ്താലയത്തില്‍ ചാനല്‍ സ്റ്റുഡിയോ സജ്ജീകരിച്ചു. ഓരോ ഘട്ടങ്ങളിലായി നടക്കുന്ന ക്ലാസുകള്‍ക്കു പിറകെ ഫീഡ്ബാക്ക് തയാറാക്കി വിദഗ്ധ സമിതി വിലയിരുത്തും. ഓരോ ഘട്ടങ്ങളിലായി പുതുമകള്‍ നടപ്പിലാക്കി. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസറ്ററുടെ നേതൃത്വത്തില്‍ സമസ്ത മുഫത്തിശുമാര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓണ്‍ലൈന്‍ മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാസര്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ ഉവൈസ് ഒതുക്കുങ്ങല്‍, അബ്ദുല്ല വാഫി ഇരുമ്പുചോല, റഫീഖ് വെളിമുക്ക്, സലീത്ത് ആനമങ്ങാട്, ജാസിര്‍ മുഹ്‌യിദ്ദീന്‍, സുഫൈല്‍ വാഫി വഴിപ്പാറ, ആഷിഖ് ഒടമല എന്നിവര്‍ അണിയറ സാങ്കേതിക പ്രവര്‍ത്തനം പൂര്‍ണമായും നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ; റിപ്പോർട്ട്

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണത്തില്‍ വ്യാപക പരാതി; ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമ്മീഷന്‍

Kerala
  •  5 days ago
No Image

കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

Kerala
  •  5 days ago
No Image

സിറിയയിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം; മരണം എട്ടായി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'സറായ അന്‍സാറുസുന്ന'

International
  •  5 days ago
No Image

തായ്‌വാനിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു

International
  •  5 days ago
No Image

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ കടലിൽ താഴ്ന്നു; മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലിസ്

Kerala
  •  5 days ago
No Image

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന

Kerala
  •  5 days ago
No Image

തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർ​ഗെ

National
  •  5 days ago
No Image

കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം

Kerala
  •  5 days ago
No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  5 days ago