HOME
DETAILS

നരേന്ദ്ര ധബോല്‍ക്കര്‍ വധം: അന്വേഷണം പൂര്‍ത്തിയായെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

  
backup
January 31, 2023 | 9:40 AM

probe-into-activist-narendra-dabholkars-murder-over-cbi-tells-court

മുംബൈ: ആക്ടിവിസ്റ്റ് നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതക കേസ് അന്വേഷണം പൂര്‍ത്തിയായെന്ന് സി.ബി.ഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയായോ എന്ന വിവരം മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ ഹൈക്കോടതി ഈ മാസം ആദ്യം സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം തുടരണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര ധബോല്‍ക്കറുടെ മകള്‍ മുക്ത ധബോല്‍ക്കര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ അജയ് എസ്. ഗഡ്കരി, പ്രകാശ് ഡി. നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 67 കാരനായ ധബോല്‍ക്കര്‍ 2013 ഓഗസ്റ്റില്‍ പൂനെയില്‍ വച്ചാണ് വെടിയേറ്റു മരിച്ചത്. പൂനെ പൊലിസ് കേസന്വേഷിച്ചെങ്കിലും 2014ല്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്നും നിരവധി വീഴ്ചകളുണ്ടെന്നും മുക്ത ധബോല്‍ക്കറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ അഞ്ച് പ്രതികള്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കുറ്റമറ്റ രീതിയിലാണ് കേസന്വേഷണമെന്നും അന്വേഷണം പൂര്‍ത്തിയായെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയെ അറിയിച്ചു. 32 സാക്ഷികളില്‍ 15 പേരെ വിസ്തരിച്ചുവെന്നും അദ്ദേഹം ബോധിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടോയെന്ന് സി.ബി.ഐയോട് കോടതി ആരാഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട അതോറിറ്റിയുടെ മുമ്പാകെയുള്ളതിനാല്‍ അതിന്റെ ആവശ്യമില്ലെന്നും അനില്‍ സിങ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്ര സമയമെടുക്കുമെന്ന് അറിയിക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. സി.ബി.ഐക്ക്് മൂന്നാഴ്ചത്തെ സമയം നല്‍കണമെന്ന് സിങ് അഭ്യര്‍ഥിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago