സഊദിയിൽ ഒരു വർഷം പാഴാക്കി കളയുന്നത് നാല് ദശലക്ഷം ടൺ ഭക്ഷണമെന്ന് റിപ്പോർട്ടുകൾ
റിയാദ്: സഊദിയിൽ ഒരു വർഷം പാഴാക്കി കളയുന്നത് നാല് ദശലക്ഷം ടൺ ഭക്ഷണമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 40 ബില്ല്യൺ സഊദി റിയാലിനെക്കാളും ചിലവ് വരുന്ന ഭക്ഷണ പദാർത്ഥങ്ങളാണ് വർഷം തോറും പാഴാക്കി കളയുന്നത്. രാജ്യത്ത് ഭക്ഷ്യ മാലിന്യത്തിന്റെ അളവ് പ്രതിവർഷം 4.066 ദശലക്ഷമാണെന്നും ഇത് ആഗോളതലത്തിൽ 1.3 ബില്യൺ ടണ്ണിലധികം എത്തുമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ ഭക്ഷ്യമാലിന്യങ്ങൾ പ്രതിവർഷം 40 ബില്യൺ റിയാൽ ആയി കണക്കാക്കുമെന്ന് സഊദി ധാന്യ സംഘടന (സാഗോ) ഗവർണർ അഹമ്മദ് അൽ ഫാരിസ് പറഞ്ഞു.
ഭക്ഷണം പാഴാക്കുന്നത് തടയാൻ പ്രത്യേക പദ്ധതികളും മന്ത്രാലയങ്ങൾ ആവിഷ്‌കരിക്കുന്നുണ്ട്. പര്യാപ്തത കൈവരിക്കുന്നതും ഭക്ഷണം പാഴാക്കാതിരിക്കുന്നതുമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എഞ്ചിനീയർ അബ്‌ദുറഹ്‌മാൻ അൽ ഫാദ്‌ലി ആവശ്യപ്പെട്ടു. ഭക്ഷ്യ മാലിന്യങ്ങൾ പരിസ്ഥിതി, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ എന്നിവയെ പ്രതികൂലമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സുരക്ഷക്കായി പ്രത്യേക പദ്ധതികളുടെ ഭാഗമായി ക്രിയാത്മക സ്വഭാവം, യുക്തിസഹമായ ഉപഭോഗം, ഭക്ഷ്യ മാലിന്യത്തിന്റെ അപകടസാധ്യതകൾ എന്നിവ ഒഴിവാക്കിക്കൊണ്ട് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് സഊദി അറേബ്യ വിപുലമായ നടപടികൾ കൈക്കൊള്ളുന്നതായി പരിസ്ഥിതി ഉപമന്ത്രി മൻസൂർ അൽ മുഷൈതി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."