HOME
DETAILS
MAL
ഭവന നിര്‍മാണത്തിന് സഹായം തേടുന്നു
backup
August 19 2016 | 21:08 PM
നരിക്കുനി: നിര്‍മാണ തൊഴിലാളിയായിരുന്ന ചെരളത്ത് ഹരിദാസന്റെ നിര്യാണത്തോടെ അനാഥരായ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കുടുംബ സഹായ സമിതി രൂപീകരിച്ചു. ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളും വൃദ്ധയായ അമ്മയും അവിവാഹിതയായ സഹോദരിയുമടങ്ങുന്ന കുടുംബമാണ് ഹരിദാസന്റെ നിര്യാണത്തോടെ അനാഥരായത്.
എം.കെ രാഘവന് എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, അഡ്വ: പി.കെ വബിത,(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് അംഗം പി.ഐ വാസുദേവന്‍ നമ്പൂതിരി ചെയര്‍മാനും പി. ബിജു കണ്വീണറും, പി. ഇല്യാസ് ട്രഷററുമായി ആണ് സമിതി രൂപീകരിച്ചത്. കുടുംബ സഹായ സമിതിയിലേക്ക് ഉദാരമതികളുടെ സംഭാവനകള്‍ ഉണ്ടാകണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു. അക്കൗണ്ട് നമ്പര്‍: 67369663836,ഐ എഫ് എസ് സി: എസ്.ബി.ടി0001096 സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍, നരിക്കുനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."