അമേരിക്കയില്‍ വീണ്ടും പൊലിസ് ക്രൂരത; ഒരു കറുത്തവര്‍ഗക്കാരനെക്കൂടി വെടിവെച്ച് കൊന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ 20 കാരനെ വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. മിനെപ്പോളിസിലാണ് അമേരിക്കന്‍ പൊലിസ് ഡാന്റെറൈറ്റ് എന്ന കറുത്തവര്‍ഗക്കാരനെ വെടിവെച്ച്‌കൊന്നത്.
മിനെപ്പോളിസിലെ ബ്രൂക്ലിന്‍ സെന്ററിലെ പൊലിസ് സ്റ്റേഷനുപുറത്ത് നൂറുകണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്. കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ ഉദ്യോഗസ്ഥര്‍ അന്യോഷണം നേരിടുന്നതിനിടെയാണ് ഇത്തരമൊരു കൊലപാതകം. പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ തടിച്ച് കൂടിയതിനെത്തുടര്‍ന്ന് പൊലിസ് ജലപീരങ്കി ഉപയോഗിച്ചാണ് നേരിട്ടത്.
പൊലിസ് പിടിയിലായത് മകന്‍ ഫോണില്‍ വിളിച്ചുപറഞ്ഞതായി ഡാന്‍െയുടെ അമ്മ ആള്‍കൂട്ടത്തോട് പറഞ്ഞു. അമ്മക്ക് വിളിക്കുന്നതിനിടെ പൊലിസ് ഇടപെട്ട് ഫോണ്‍ വിളി തടഞ്ഞതായും പിന്നീട് അവന്റെ കാമുകിവിളിക്കുകയും പൊലിസ് ഡാന്റെയെ വെടിവച്ചുവെന്നും അറിയിച്ചു. ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്‌സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവര്‍ക്ക് നേരെ പൊലിസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവന്നുമാണ് ഔദ്യോഗിക വിശദീകരണം.
കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."