HOME
DETAILS

റമദാനിൽ വൈവിധ്യമാർന്ന പ്രത്യേക ക്ഷേമപദ്ധതികളുമായി സഊദി ലുലു

  
Web Desk
April 14 2021 | 06:04 AM

lulu-group-saudi-ramdan-offers-2021

റിയാദ്: വിശുദ്ധ റമദാനിൽ ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രത്യേക ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ് സഊദി ഘടകം. രാജ്യത്തെ ഭക്ഷ്യ ബാങ്കുമായി സഹകരിച്ചുള്ള പ്രത്യേക പദ്ധതികൾ ഉൾപ്പെടെയുള്ളവയാണ് റമദാനിൽ നടപ്പാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് സഊദി മാനേജ്‌മെന്റ് അറിയിച്ചു. മഹാമാരി കാലത്ത് കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സഊദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും റമദാൻ കിറ്റ് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. റീട്ടെയിൽ പ്രമോഷനുകളും ചാരിറ്റി പ്രവർത്തനങ്ങളും ഉൾപ്പെടുന്ന വിവിധ പദ്ധതികളാണ് ലുലു ഗ്രൂപ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പി‍െൻറ റീട്ടെയിൽ പ്രമോഷനുകളും ചാരിറ്റി പ്രവർത്തനങ്ങളും ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അന്തരീക്ഷവും ഉപഭോക്താവിനെ ഏറെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

ഗാർഹിക ഭക്ഷ്യ ഉൽപന്നങ്ങൾ അടങ്ങുന്ന റദാൻ കിറ്റ്, ഇഫ്താറിനും അത്താഴത്തിനുമുള്ള പ്രത്യേക കാർഡ്, സമ്മാന കൂപ്പണുകൾ, വ്രതമനുഷ്ഠിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഇഫ്‌താർ ബോക്സ് തുടങ്ങിയവയാണ് പ്രധാനമായും റമദാൻ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സഊദി ഭക്ഷ്യ ബാങ്കുമായി സഹകരിച്ചാണ് ഇവ നടപ്പിലാക്കുന്നത്. അവശ്യ ഷോപ്പിംഗിനും സംഭാവനയ്ക്കുമായി പ്രത്യേകമായ ലുലു പ്രീ-പായ്ക്ക് റമദാൻ കിറ്റ്, ലുലു റമദാൻ പ്രമേയമുള്ള കാർഡ് എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദിന്റെ സാന്നിധ്യത്തിൽ സഊദി ഫുഡ് ബാങ്ക് റിയാദ് റീജനൽ മാനേജർ അബ്ദുറഹ്മാൻ അൽ ഹുസൈമിയും ലുലു ഹൈപ്പർമാർക്കറ്റ്സ് അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടർ ബഷർ അൽ ബിഷ്‌റും ഇതു സംബന്ധമായ കരാറിൽ ഒപ്പിട്ടു.

റമദാൻ ഇഫ്താർ & സുഹൂർ കാർഡ് പദ്ധതിയിൽ 15, 150 റിയാലിലുള്ള ലുലു റമദാൻ കാർഡ് ആണ് പുറത്തിറക്കിയിരിക്കുന്നത്. മെയ് 13 വരെ ഉപയോഗിക്കാൻ സാധിക്കുന്ന കാർഡിന്റെ മൊത്തം മൂല്യം ഉപയോഗിക്കുന്നതുവരെ നിരവധി ഇടപാടുകളിൽ ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതാണ്.
സഊദി ഫുഡ് ബാങ്കുമായി സഹകരിച്ച് അവതരിപ്പിച്ച ഇഫ്ത്വാർ ബോക്‌സിന് 15 റിയാൽ വീതമാണ് വില. ക്യാഷ് കൗണ്ടറുകൾ വഴി 15 റിയാൽ സംഭാവന ചെയ്യാനുള്ള അവസരവുമുണ്ട്. ദരിദ്രർക്കും ചാരിറ്റി ഗ്രൂപ്പുകൾക്കും സഊദി ഫുഡ് ബാങ്ക് ഇഫ്ത്വാർ ബോക്സുകൾ വിതരണം ചെയ്യും. ആരോഗ്യകരമായ ഇഫ്താർ, സുഹൂർ ഭക്ഷണം എന്നിവ വാങ്ങുന്നതിൽ നിന്നും അഞ്ചു ശതമാനം ചാരിറ്റബിൾ ഓർഗനൈസേഷന് സംഭാവന ചെയ്യും.

ലുലു ഹെൽത്ത് ഈസ് വെൽത്ത് കാംപയിനും ശ്രദ്ദേയമാണ്. അമിതവണ്ണത്തെക്കുറിച്ചും ആരോഗ്യ അപകടങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനൊപ്പം സമൂഹത്തിൽ ഇത് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ലക്ഷ്യമാക്കിയാണ് കെ എ വൈ എല്ലുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. പലചരക്ക് സാധനങ്ങളുടെ ഷോപ്പിങ് അടക്കം ഉപഭോക്താവിന് എല്ലാം എളുപ്പവും സൗകര്യപ്രദവുമാക്കാനുള്ള സംവിധാനങ്ങളാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുക വഴി ലുലു ഗ്രൂപ് ലക്ഷ്യം വെക്കുന്നതെന്ന് ലുലു സഊദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. കൂടുതൽ പ്രമോഷനുകൾക്കും മറ്റുമായി https://www.luluhypermarket.com/en-sa/pages/instore-promotions. എന്ന പേജ് സന്ദർശിക്കാവുന്നതാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  11 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  11 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  11 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  11 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  11 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  11 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  11 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  11 days ago