HOME
DETAILS
MAL
യു.പി, ഹരിയാന, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
backup
February 04 2023 | 09:02 AM
ലക്നൗ: ഉത്തര്‍പ്രദേശ്, ഹരിയാന, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പം. വ്യത്യസ്ത സമയങ്ങളിലായിരുന്നു ഭൂമികുലുങ്ങിയത്. പടിഞ്ഞാറന്‍ യു.പിയിലും ഹരിയാനയിലും വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരില്‍ ശനിയാഴ്ച രാവിലെനാല് തീവ്രതയുള്ള ഭൂകമ്പമാണുണ്ടായത്.
പടിഞ്ഞാറന്‍ യു.പിയിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 9.31നുണ്ടായ ഭൂചലനത്തില്‍ ആളപായമോ കടുത്ത നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മണിപ്പൂരില്‍ ഇന്ന് രാവിലെ 6:14നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."