വധഗൂഢാലോചനാ കേസ്: ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ തിരിച്ചെടുക്കാനാവാത്ത വിധം നീക്കി; ദുരൂഹമെന്ന് അന്വേഷണ സംഘം, നീക്കിയതില്‍ യു.എ.ഇ പൗരനുമായുള്ള ചാറ്റും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ പുതിയ ആരോപണവുമായി പൊലിസ്. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ തിരിച്ചെടുക്കാനാവാത്ത വിധം നീക്കിയെന്നാണ് പൊലിസ് ആരോപിക്കുന്നത്. ദിലീപിന്റെ ഐ ഫോണിലെ 12 പേരുമായുള്ള സംഭാഷണങ്ങളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്.
നീക്കിയ ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹിയുടെ സംഭാഷണവും ഉണ്ട്. ഇതോടെ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് സി ഇ ഒ ഗാലിഫും സംശയ നിഴലിലായി. ദുബായില്‍ ബിസിനസ് നടത്തുകയാണ് ഗാലിഫ്.
വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്ത്തകന് തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ അളിയന് സൂരജ് എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതില്‍ ഉണ്ട്. ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഈ ചാറ്റുകള്‍ ഇത് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."