HOME
DETAILS
MAL
ഖജനാവ് നിറയ്ക്കും ; ഇന്ധനനികുതി കേരളം കുറയ്ക്കില്ല
backup
April 05 2022 | 05:04 AM
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലയ്ക്കു മുന്നിൽ പകച്ചു നിൽക്കുന്ന സാധാരണക്കാർക്ക് ആശ്വാസമേകാതെ സംസ്ഥാന സർക്കാർ.
സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം വിലകൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്നാണ് പറയുന്നതെന്നും സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്രം തരുന്നില്ലെന്നും ധനമന്ത്രി പറയുന്നു.
നികുതി കുറച്ചാൽ 17,000 കോടിയുടെ കുറവുണ്ടാകും. അതിനാൽ ഇപ്പോഴുള്ള വരുമാനം ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടാണ് ധനമന്ത്രിയുടേത്.
നേരത്തേ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതി യഥാക്രമം അഞ്ച്, പത്ത് രൂപ കുറച്ചിരുന്നു. എന്നാൽ വിൽപന നികുതി കുറയ്ക്കാൻ അന്നും കേരളം തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."