HOME
DETAILS

മഥുര ഈദ്ഗാഹ് പള്ളിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; പള്ളി സെക്രട്ടറിക്കെതിരേ കേസ്

  
backup
February 07 2023 | 03:02 AM

mathura-authority-cuts-electricity-connection-of-shahi-idgah-mosque-2023

 

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിച്ചുവരുന്നതിനിടെ പള്ളിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. വൈദ്യുതി കണക്ഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഥുര പൊലിസിന്റെയും യു.പി വൈദ്യുതി വകുപ്പിന്റെയും സംയുക്ത സംഘം ഞായറാഴ്ച വൈകീട്ടോടെ എത്തി വിച്ഛേദിച്ചത്. കൂടാതെ ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി സെക്രട്ടറിക്ക് വൈദ്യുതി ബോർഡ് പിഴ ചുമത്തുകയുംചെയ്തു. നിയമവിരുദ്ധമായി വൈദ്യുതി കണക്ഷനെടുത്തെന്ന് ആരോപിച്ച് പള്ളി കമ്മിറ്റി സെക്രട്ടറിക്കെതിരേ പൊലിസ് കേസും രജസിറ്റർചെയ്തു. മൂന്നുലക്ഷംരൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് പള്ളിക്ക് വൈദ്യുതി ബോർഡ് നോട്ടീസ് നൽകുകയും ചെയ്തു.

പള്ളി നിലനിൽക്കുന്ന ഭൂമിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദുത്വവാദികൾ നൽകിയ ഹരജി മഥുര കോടതിയുടെ പരിഗണിനയിലാണ്. 1670 ൽ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് ക്ഷേത്രത്തിന്റെ 13 ഏക്കർ ഭൂമിയിലാണ് മസ്ജിദ് നിർമിച്ചതെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago