യു പി സ്വദേശിയുടെ അസ്വഭാവിക മരണം
സഊദിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത 3 മലയാളികടക്കം അഞ്ചു പേരും ജയില്‍ മോചിതരായി
റിയാദ്: അസ്വഭാവിക മരണത്തെ തുടര്‍ന്ന് സഊദി പോലീസ് കസ്റ്റഡിയില്‍ എടുത്ത സഹ താമസക്കാരായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേരെയും പോലീസ് വെറുതെ വിട്ടു . സഊദി അറേബ്യയിലെ സകാകയില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയുടെ അസ്വഭാവിക മരണത്തെ തുടര്‍ന്നാണ് സഹതാമസക്കാരായ ഇവരെ പോലീസ് അറസ്റ്റു ചെയ്തതിരുന്നത്. കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളായ യുവാക്കളെയും രണ്ട് ഉത്തരേന്ത്യക്കാരേയുമായിരുന്നു ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത് .കമ്പനി പ്രതിനിധികളുടെ ജാമ്യത്തെ തുടര്‍ന്നാണ് ഇവരെ പോലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ നിന്നും വെറുതെ വിട്ടത്.
സകാകയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ അറ്റകുറ്റ പണി നടത്തുന്ന കരാര്‍ കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി ദിലീപ് ശര്‍മ്മ (35 ) എന്ന യുവാവിന്റെ അസ്വാഭാവിക മരണത്തെ തുടര്‍ന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട നിലയിലും വയറ്റില്‍ കത്തി കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതെ തുടര്‍ന്നാണ് ഇയാളുടെ മുറിയിലെ സഹതാമസക്കാരായ അഞ്ചുപേരെ ചോദ്യം ചെയ്യാനായി സകാക ഖാലിദിയ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുപി സ്വദേശി രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ജോലിക്ക് പോകാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. സംഭവ ദിവസവും രാവിലെ 7.30 ഓടെ മറ്റുള്ളവര്‍ ജോലിക്ക് പോകുമ്പോള്‍ ഇയാള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലികഴിഞ്ഞത്തെിയ സഹപ്രവര്‍ത്തകര്‍ മുറി പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുറന്ന് അകത്തു കയറിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ ഇയാളുടെ കൊലപാതകത്തില്‍ സഹ താമസക്കാരായ ഇവര്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇവരെ പുറത്തു വിടാന്‍ കാരണം. തുടര്‍ കേസന്വേഷണത്തില്‍ വീണ്ടും ഇവര്‍ക്ക് കോടതിയില്‍ ഹാജരാകേണ്ടി വന്നേക്കും. എന്നാലും കൊലപാതക കുറ്റത്തില്‍ നിന്നും തങ്ങളുടെ നിരപരാധിത്വം താല്‍കാലികമായെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."