സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയെന്ന് പരാതിക്കാരി; പീഡനശ്രമ കേസില്‍ ഉണ്ണി മുകുന്ദന് തിരിച്ചടി, സ്റ്റേ നീക്കി
കൊച്ചി: പീഡനശ്രമ കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതോടെ ഹൈക്കോടതി കേസിലെ സ്‌റ്റേ നീക്കി.
ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം ഹാജരായത് ജൂനിയര്‍ അഭിഭാഷകയാണ്.
വിഷയം ഗൗരവതരമാണെന്നും ഇക്കാര്യത്തില്‍ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും ഹൈക്കോടതി പറഞ്ഞു.വ്യാജ രേഖ ചമയ്ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ ഉണ്ടായെന്നും പരാമര്‍ശമുണ്ട്. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നടന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇടപ്പള്ളിയിലെ വീട്ടില്‍ സിനിമയുടെ കഥ പറയാന്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."