HOME
DETAILS

കെ.എസ്.ഇ.ബി: സി.പി.എം അനുകൂല സംഘടനകൾ ചട്ടപ്പടിസമരത്തിലേക്ക് ബോർഡിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കും

  
backup
April 08 2022 | 08:04 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2-%e0%b4%b8

 പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ഇ.ബി ചെയർമാനും സി.പി.എം അനുകൂല സർവിസ് സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടൽ ചട്ടപ്പടി സമരത്തിലേക്ക്. വിലക്കും ഡയസ്‌നോണും അവഗണിച്ച് ചെയർമാനെതിരേ സി.പി.എം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ സമരം തുടരുന്നതിനിടെ, സമരക്കാർക്കുള്ള ഷോക്ക് ചികിത്സയെന്നോണം സംഘടനാ പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറിനെ ചെയർമാൻ ഡോ.ബി. അശോക് സസ്‌പെൻഡ് ചെയ്തതാണ് ചട്ടപ്പടി സമരത്തിലേക്ക് നീങ്ങാനുള്ള കാരണം. ചെയർമാനെ മാറ്റണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതോടെ ബോർഡിൽ രണ്ടു മാസം മുമ്പ് ഇടതുമുന്നണിയും മന്ത്രിയും ഇടപെട്ടുണ്ടാക്കിയ സമാധാനാന്തരീക്ഷം വീണ്ടും തകർന്നു. സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നേതാക്കൾ തലസ്ഥാനത്ത് എത്തുമ്പോൾ സമ്മർദം ശക്തമാക്കാനാണ് ഓഫിസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
ചെയർമാനും യൂനിയനും തമ്മിലുള്ള പോര് മുറുകുന്നത് വൈദ്യുതി ബോർഡിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കും. വൈദ്യുതി പോയാൽ അതിവേഗം പുനഃസ്ഥാപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ മണിക്കൂറുകളാണ് വേണ്ടിവരുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാറ്റത്തും മഴയത്തും വ്യാപകമായി ലൈനുകൾ തകർന്നിരുന്നു. രാപ്പകൽ ഭേദമില്ലാതെ ജോലി ചെയ്ത് തൊഴിലാളികൾ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയാണ് പതിവ്. എന്നാൽ, ചട്ടംചൂണ്ടിക്കാട്ടി രാത്രിജോലിയിൽ നിന്ന് തൊഴിലാളികൾ വിട്ടുനിൽക്കുകയാണ്.
സുരേഷിന് പുറമെ ബോർഡ് റൂമിലേക്ക് തള്ളിക്കയറിയവർക്കെതിരേയും നടപടിയെടുക്കുമെന്ന നിലപാടിലാണ് ചെയർമാൻ.
എന്നാൽ, മന്ത്രി കൃഷ്ണൻകുട്ടി ഇടപെട്ട് നടപടിയെടുക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
ലീവും ഡ്യൂട്ടി കൈമാറിയതും അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവായ വനിതാ എക്‌സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ ചെയർമാൻ സസ്‌പെൻഡ് ചെയ്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജോലി ബഹിഷ്‌ക്കരിച്ച് അർദ്ധദിന സത്യഗ്രഹസമരം നടത്തുന്നതിനിടെ, ഡയരക്ടർ ബോർഡ് യോഗവേദിയിലേക്ക് തള്ളിക്കറിയതിനാണ് പവർസിസ്റ്റം വിഭാഗത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയർ കൂടിയായ എം.ജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്.
പുതിയ ചെയർമാനും മാനേജിങ് ഡയരക്ടറും ചുമതലയേറ്റതു മുതൽ സുരേഷ് കുമാർ മാനേജ്‌മെന്റിനെയും മന്ത്രിയെയും അവഹേളിക്കുകയും ഭരണപരമായ നടപടികൾക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് ഡയരക്ടർ ബോർഡ് പറയുന്നത്. ദേശീയ പണിമുടക്കിന് ഡയസ്‌നോൺ ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയെയും ഉത്തരവിറക്കാൻ നിർദേശിച്ച ഹൈക്കോടതിയെയും പരസ്യമായി ടി.വി ചാനലുകളിൽ അധിക്ഷേപിച്ച് സർവിസ് ചട്ടം ലംഘിച്ചതും സസ്‌പെൻഷന് കാരണമായി. ബോർഡിന്റെ വാഹനം ദുരുപയോഗം ചെയ്തതിന് ചാർജ് മെമ്മോയും നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago