പൊട്ടനെ ചതിച്ച ചട്ടനാര്: കണ്ടെത്താന്‍ എസ്.പിക്ക് പരാതി നല്കി കായംകുളത്തെ എം.എല്‍.എ: പോസ്റ്റ് ജി.സുധാകരനെതിരേയുള്ള ഒളിയമ്പെന്ന്
കായംകുളം: സി.പി.എം എം.എല്‍.എയും കായംകുളത്തെ സ്ഥാനാര്‍ഥിയുമായ യു.പ്രതിഭയുടെ ഫെയ്സ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു. എം.എല്‍.എയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റു വിവാദമായതോടെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തത്. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന പോസ്റ്റാണ് ഇന്നലെ പ്രത്യക്ഷപ്പെട്ടത്. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചയായതോടെ ചട്ടനെയും പൊട്ടനെയും തിരഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങളുമെത്തി. ജി.സുധാകരനെ ഉന്നംവെച്ചായിരുന്നു പോസ്റ്റെന്നും അഭിപ്രായമുയര്‍ന്നു.
ഇതിനുശേഷം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്ന വിശദീകരണവുമായാണ് എം.എല്‍.എ എത്തിയത്. ആ പോസ്റ്റും വൈകാതെ പിന്‍വലിച്ചു.
ഹാക്ക് ചെയ്ത പേജില്‍ വളരെ പെട്ടെന്നെങ്ങനെ പ്രതികരണമിടാനായെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതോടെ എം.എല്‍.എയും പൊല്ലാപ്പിലായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ തന്നെ കാലുവാരിയതാണെന്നുള്ളതിന്റെ സൂചനയാണ് പോസ്റ്റെന്നും ചില നിരീക്ഷണങ്ങളുണ്ടായി. ഇതോടെ പോസ്റ്റ് കാണാതാകുകയായിരുന്നു. അതേ സമയം ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു.പ്രതിഭ ആലപ്പുഴ എസ്.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."